
ദുബായ്: മമ്മൂട്ടിയും മോഹൻലാലും ദുബായിൽ കുടുംബസമേതം ഒത്തുകൂടി. എമ്പുരാനിൽ അഭിനയിക്കുന്നതിനായി യു.എസ്സിലേക്ക് പോകുന്ന വഴിക്കാണ് മോഹൻലാൽ ദുബായിൽ എത്തിയത്. ദുബായിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ലെൻസ് മാൻ ഷൗക്കത്തിൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണ് മമ്മൂട്ടി.
മമ്മൂട്ടിയും ഭാര്യ സുൽഫത്തും മോഹൻലാലും ഭാര്യ സുചിത്രയും ഒത്തുള്ള ചിത്രം ചുരുങ്ങിയ നേരം കൊണ്ട് ആരാധകശ്രദ്ധ നേടിയിട്ടുണ്ട്. ഓഡിറ്റർ സനിൽ കുമാറും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം റിലീസായ മലൈക്കോട്ടെെ വാലിബൻ ദുബായിലെ പ്രേക്ഷകർക്കൊപ്പമാണ് മോഹൻലാൽ കണ്ടത്. മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യവസായിയായ അഹമ്മദ് ഗുൽഷനും ഒപ്പമുണ്ടായിരുന്നു. കൊച്ചിയിൽ മടങ്ങിയെത്തിയാലുടൻ താൻ മലൈക്കോട്ടെെ വാലിബൻ കാണുമെന്ന് മമ്മൂട്ടി പറഞ്ഞു. യു.എസ്സിലേക്കു പോകുന്നതിന് മുന്നോടിയായി മോഹൻലാലിന് കുറച്ച് ദിവസം ദുബായിൽ പരിപാടികളിൽ പങ്കെടുക്കാനുണ്ട്. ഇരുപത്തിയൊൻപതിന് മമ്മൂട്ടി കൊച്ചിയിലേക്കു മടങ്ങും.
ഒരാഴ്ച്ചയ്ക്ക് മുമ്പ് ഗുരുവായൂരിൽ നടന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. വ്യക്തി ജീവിതത്തിലും ഔദ്യോഗികരംഗത്തും ഏറെ അടുപ്പം സൂക്ഷിക്കുന്നവരാണ് താരങ്ങൾ. ചെന്നൈയിലേയും കൊച്ചിയിലേയും വീടുകളിൽ ഇരു കുടുംബങ്ങളും ഇടയ്ക്കിടെ സന്ദർശനം നടത്താറുണ്ട്. പി.ആർ.ഒ-വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]