
കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് തെന്നിന്ത്യൻ താരം നയൻതാര. കുഞ്ഞിനെ തോളിൽ കിടത്തി ലാളിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. ‘ദൈവത്തിന്റെ സകല ചൈതന്യവും ഒരു കുഞ്ഞുമുഖത്ത്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. സിനിമാലോകത്ത് നിന്നുൾപ്പടെ നിരവധിയാളുകളാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്.
സംവിധായകൻ അൽഫോൺസ് പുത്രനും ചിത്രത്തിന് കമെന്റുമായി. ‘മാഡം, രണ്ട് മുഖത്തും’ എന്ന് സംവിധായകൻ കുറിച്ചു. അൽഫോൺസിന്റെ കമെന്റിനും നിരവധിയാളുകൾ മറുപടി നൽകി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് എന്ന ചിത്രത്തിൽ നായികയായെത്തിയത് നയൻതാരയായിരുന്നു.
രസകരമായി ചില കമെന്റുകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. നയന്‍താരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ എപ്പോഴും ഉപയോഗിക്കാറുള്ള ‘രത്തമാരേ’ എന്ന ഗാനം ചിത്രത്തിനൊപ്പം ചേർക്കാത്തതിന് നന്ദിയുണ്ടെന്ന് ചിലർ കുറിച്ചു. ജയലറിലെ രത്തമാരേ എന്ന ഗാനത്തിന് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് ഒരാൾ കുറിച്ചു.
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ജീവിതത്തിലെ പ്രിയനിമിഷങ്ങൾ വിഘ്നേഷ് ശിവനും നയൻതാരയും സ്ഥിരമായി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 2015-ൽ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചു പ്രവർത്തിക്കുന്നത്. ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2021 ജൂണില്‍ വിവാഹിതരായ നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും ഒക്ടോബറിലാണ് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. കുഞ്ഞുങ്ങൾക്ക് ഉയിര് രുദ്രോനീല്‍ എന്‍. ശിവന്, ഉലക് ദൈവിക് എന്‍. ശിവന് എന്നിങ്ങനെയാണ് പേരുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]