തമിഴകത്തിന്റെ സൂപ്പര്‍താരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകന് മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയര്‍ച്ചിയിലെ ആദ്യ ഗാനം പുറത്ത്. ‘സവാദീക’ എന്ന വരികളോടെ തുടങ്ങുന്ന ഗാനം രചിച്ചത് അറിവ്, ആലപിച്ചിരിക്കുന്നത് ആന്റണി ദാസന്. അനിരുദ്ധ് രവിചന്ദര്‍ ആണ് ഗാനത്തിന് ഈണം പകര്‍ന്നത്. 2025 ജനുവരിയില്‍ പൊങ്കല്‍ റിലീസായി ചിത്രം റിലീസ് ചെയ്യും. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
ചിത്രത്തിന്റെ ആദ്യ ടീസര്‍ ആഴ്ചകള്‍ക്കു മുന്‍പ് പുറത്ത് വന്നിരുന്നു. ആക്ഷന്‍, ത്രില്‍, സസ്പെന്‍സ് എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസര്‍ സൂചിപ്പിക്കുന്നു. അജിത്, അര്ജുന്, തൃഷ, റെജീന കസാന്‍ഡ്ര എന്നിവരെ ടീസറില്‍ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള, നേരത്തെ പുറത്ത് വന്ന പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ നിര്‍മിക്കുന്ന ഈ വമ്പന്‍ ചിത്രത്തില്‍ തൃഷ നായികാ വേഷം ചെയ്യുമ്പോള്‍, അര്ജുന് സര്‍ജ, ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍, ദസാരഥി, ഗണേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. വിടാമുയര്‍ച്ചിയുടെ സാറ്റലൈറ്റ് അവകാശം സണ്‍ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും വമ്പന്‍ തുകയ്ക്കാണ് നേടിയെടുത്തത്.
ഛായാഗ്രഹണം- ഓം പ്രകാശ്, സംഗീതം- അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ്- എന്‍ ബി ശ്രീകാന്ത്, കലാസംവിധാനം – മിലന്, സംഘട്ടന സംവിധാനം- സുപ്രീം സുന്ദര്‍, വസ്ത്രാലങ്കാരം – അനു വര്ദ്ധന്, വിഎഫ്എക്സ്- ഹരിഹരസുധന്, സ്റ്റില്‍സ്- ആനന്ദ് കുമാര്‍, ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]