
വിമർശനങ്ങൾക്കിടയിലും രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ‘അനിമല്‍’ ബോക്സ് ഓഫിസില്‍ ഗംഭീര വിജയമാണ് നേടിയത്. ആഗോള തലത്തിൽ 800 കോടിയും കടന്ന് കുതിക്കുകയാണ് സന്ദീപ് റെഡ്ഡി വംഗ ഒരുക്കിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ.
3 മണിക്കൂർ 21 മിനിറ്റ് ദെെർഘ്യമുണ്ടായിരുന്ന ചിത്രം ഒ.ടി.ടിയിൽ എത്തുമ്പോൾ 3.30 മണിക്കൂർ ഉണ്ടാകുമെന്നാണ് സംവിധായകൻ പറയുന്നത്. തിയേറ്റർ റിലീസിന് തൊട്ടുമുൻപ് ഒഴിവാക്കിയ 8-9 മിനിറ്റ് ദൃശ്യങ്ങൾ ഒ.ടി.ടി പതിപ്പിൽ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഈ ഭാഗം എഡിറ്റ് ചെയ്യുന്നതിന്റെ തിരക്കിലാണ് താനും ടീമുമെന്നും സന്ദീപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
ജനുവരി അവസാനത്തോടെ ചിത്രം ഒ.ടി.ടിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സ് ആണ് സ്ട്രീമിങ് പാർട്ണറെന്നും വിവരങ്ങളുണ്ട്. ഇക്കാര്യത്തിൽ അണിയറപ്രവർത്തകരുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
അര്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗ ഒരുക്കിയ ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമര്‍ശിച്ച് ഒട്ടേറെയാളുകൾ രംഗത്ത് വന്നിരുന്നു. രണ്‍ബീര്‍ കപൂറിന്റെ പ്രകടനത്തേക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോള്‍ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത് ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധതയാണ്. ഭൂഷണ് കുമാറിന്റെയും കൃഷന് കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിയ്ക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]