
സിയോൾ: ദക്ഷിണ കൊറിയൻ നടൻ ലീ സൺ ക്യുനി(48)നെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. 2020ലെ മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടിയ ‘പാരസെെറ്റി’ലൂടെ ശ്രദ്ധേയനാണ് താരം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ നിർത്തിയിട്ടിരുന്ന കാറിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ലഹരി ഉപയോഗത്തിൻ്റെ പേരിൽ കുറച്ചുനാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു താരം. ലഹരിക്കേസിനെ തുടർന്ന് സിനിമ, ടെലിവിഷൻ പരിപാടികളിൽ നിന്ന് നടനെ ഈയടുത്ത് പുറത്താക്കിയിരുന്നു.
കൊറിയയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ആർട്ട്സിൽ നിന്നും ബിരുദം നേടിയ ലീ 2001-ലാണ് അഭിനയരംഗത്തേയ്ക്ക് ചുവടുവെക്കുന്നത്. ടെലിവിഷൻ സിറ്റ്കോം ആയ ‘ലവേഴ്സി’ലൂടെയായിരുന്നു തുടക്കം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]