നയന്‍താരയുടേയും വിഘ്നേശ് ശിവന്റേയും വിവാഹ ഡോക്യുമെന്ററി ‘നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയില്‍’ വലിയ ചര്‍ച്ചയായിരുന്നു, നെറ്റ്ഫിക്സാണ് ഡോക്യുമെന്ററി നിര്‍മിച്ചതും പുറത്തിറക്കിയതും. വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിവാഹവീഡിയോ പുറത്തിറങ്ങുന്നത്. നയന്‍താരയുടെ വ്യക്തിജീവിതവും സിനിമാജീവിതവുമെല്ലാം ഇതില്‍ വിഷയമാകുന്നുണ്ട്.
ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിച്ചത്. റിലീസിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന് ധനുഷിനെ രൂക്ഷമായി വിമര്‍ശിച്ച് നയന്‍താര ഒരു തുറന്ന കത്തെഴുതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഡോക്യുമെന്ററി വൈകാന്‍ കാരണം ധനുഷാണെന്ന് നയന്‍താര ആരോപിച്ചു. ധനുഷ് നിര്‍മിച്ച നാനും റൗഡി താന്‍ എന്ന സിനിമയിലെ ബിഹൈന്‍ഡ് ദ സീന്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതായിരുന്നു നയന്‍താരയെ ചൊടിപ്പിച്ചത്. നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാകുന്നത് ഈ സിനിമയുടെ സെറ്റില്‍ വച്ചാണ്. സ്വന്തം ഫോണിലും ക്യാമറയിലുമായി പകര്‍ത്തിയ രംഗങ്ങള്‍ ഉപയോഗിച്ചതിന് 10 കോടി ധനുഷ് ആവശ്യപ്പെട്ടുവെന്നാണ് നയന്‍താരയുടെ ആരോപണം.
നയന്‍താരയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററിയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ എഴുത്തുകാരി ശോഭ ഡേ ‘നയന്‍താര: ‘ബിയോണ്ട് ദ ഫെയറി ടെയിലി’നെ വിമര്‍ശിച്ച് രംഗത്ത് വന്നത് ചര്‍ച്ചയാവുകയാണ്. വിവാഹ ഫൂട്ടേജ് പണം സമ്പാദിക്കാന്‍ ഉപയോഗിച്ചതിന് നയന്‍താരയെ പരിഹസിക്കുകയാണ് ശോഭ ഡേ. ‘ബിയോണ്ട് ദി ഫെയറിടെയിലിന്റെ’ പ്രൊമോ കാണുന്നത് വരെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ നയന്‍താരയുടെ മെഗാ സ്റ്റാര്‍ പവറിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ശോഭ ഡേ പരിഹാസത്തോടെ കുറിച്ചു.
“നെറ്റ്ഫ്ളിക്സിൽ ബിയോണ്ട് ദ് ഫെയറിടെയ്ലിന്റെ പ്രമോകൾ കാണുന്നതുവരെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ മെഗാ സ്റ്റാർ പവറിനെക്കുറിച്ച് ഞാൻ ബോധവതിയായിരുന്നില്ല. നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന പലരുടെയും മുഷിച്ചിലുളവാക്കുന്ന ക്ലിപ്പുകൾ സഹിച്ചും നയൻതാര(ഡയാന കുര്യൻ)യെ കുറിച്ചും അവരുടെ അവിശ്വസനീയമായ ജീവിതത്തെ കുറിച്ചും എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ 45 മിനിറ്റ് സധൈര്യം ഞാനതു കണ്ടു. അവർ സുന്ദരിയാണ്, വികാരവിചാരങ്ങൾ നിഷ്പ്രയാസം പ്രകടിപ്പിക്കുന്ന, ഇരുത്തം വന്ന…. ബ്ലാ ബ്ലാ…! പക്ഷെ, എന്ത് അസഹനീയം. അവർക്ക് നല്ല പണം ലഭിച്ചുവെന്ന് കരുതി ഇനി പല താരങ്ങളും അവരുടെ കല്യാണവീഡിയോകളുമായി പണം വാരാനെത്തും.” – ശോഭ ഡേ കുറിച്ചു.
അതേസമയം, പവര്പ്പാകാശ ലംഘനം ആരോപിച്ച് നയന്‍താരയ്ക്കെതിരേ മദ്രാസ് ഹൈക്കോടതിയില്‍ ധനുഷ് സിവില്‍ കേസ് ഫയല്‍ ചെയ്തു. നയന്‍താര, സംവിധായകനും ഭര്‍ത്താവുമായ വിഘ്നേഷ് ശിവന്, അവരുടെ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരേ ധനുഷും കെ. രാജയുടെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് കേസ് നല്‍കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]