നടി കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഏറെക്കാലമായി സുഹൃത്തായി തുടരുന്ന ആന്റണി തട്ടിലിനെ ഡിസംബറില്‍ വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കീര്‍ത്തിയുടെ പിതാവ് സുരേഷ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കീര്‍ത്തിയോ ആന്റണിയോ ഒന്നും ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലായിരുന്നു.
ഇപ്പോഴിതാ കേട്ട വാര്‍ത്തകള്‍ ശരിയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിവാഹവാര്‍ത്തകളോട് താരം പ്രതികരിച്ചിരിക്കുന്നത്.
15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി കീര്‍ത്തി എന്നാണ് ആന്റണിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കീര്‍ത്തി കുറിച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഞാന്‍ സന്തോഷംകൊണ്ട് നൃത്തം വെക്കുകയാണ് എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്. തൃഷ, മാളവിക മോഹനന്, നസ്രിയ, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങളെല്ലാം പോസ്റ്റിനു താഴെ കമന്റുമായി എത്തി. കീര്‍ത്തിയും ആന്റണിയും തമ്മില്‍ 15 വര്‍ഷത്തെ സൗഹൃദമുണ്ടെന്ന അഭ്യൂഹങ്ങളെ സ്ഥിരീകരിക്കുന്നതാണ് കീര്‍ത്തിയുടെ പോസ്റ്റ്.
പ്രൊഫഷന് കൊണ്ട് എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന് ബിസിനസ്സിന്റെ ഉടമ കൂടിയാണ് ആന്റണി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]