രൺബീർ കപൂർ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം അനിമലിന് മികച്ച പ്രീബുക്കിങ്. വൻ ഹെെപ്പിലെത്തുന്ന ചിത്രത്തിൻ്റെ ഓൺലെെൻ ബുക്കിങ് ആരംഭിച്ചത് മുതൽ ഉത്തരേന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തിന് സ്വീകാര്യത ഏറിയതോടെ മുംബെെയിലും ഡൽഹിയിലുമുള്ള തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ട്. ചില തിയേറ്ററുകളിൽ 2200 രൂപ വരെ ടിക്കറ്റിന് ഈടാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
രശ്മിക മന്ദനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്റെ സംവിധായകൻ. വില്ലനായി ബോബി ഡിയോളും എത്തുന്നു. അനിൽ കപൂർ, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അമിത് റോയ് ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റർ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാൽ മിശ്ര, മനാൻ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി,അഷിം കിംസൺ, ഹർഷവർദ്ധൻ, രാമേശ്വർ, ഗൌരീന്ദർ സീഗൾ എന്നീ ഒൻപത് സംഗീതസംവിധായകർ ആണ് അനിമലിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.
ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ‘അനിമൽ’ നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രമെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]