മലയാളത്തിലെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയി പ്രിയദർശൻ ബോളിവുഡിൽ അവതരിപ്പിച്ച ചിത്രമായിരുന്നു 2007-ൽ പുറത്തിറങ്ങിയ ഭൂൽ ഭുലയ്യ. 2022-ൽ അനീസ് ബസ്മിയുടെ സംവിധാനത്തിൽ ഇതിന്റെ രണ്ടാംഭാഗവും ഇറങ്ങിയിരുന്നു. ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗം ഉടൻ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
മലയാളത്തിൽ നാഗവല്ലിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായിരുന്നു ചിത്രത്തിന്റെ റീമേക്കിൽ വിദ്യാ ബാലൻ അവതരിപ്പിച്ച മഞ്ജുലിക. ഭൂൽ ഭൂലയ്യ 3-ൽ ഈ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുകയാണ് സംവിധായകൻ അനീസ് ബസ്മി. വിദ്യാ ബാലൻ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്റെ രംഗങ്ങളാണ് പുറത്തുവന്ന ടീസറിന്റെ ഹൈലൈറ്റ്. കാർത്തിക് ആര്യനും തൃപ്തി ദിമ്റിയുമാണ് മറ്റുപ്രധാനവേഷങ്ങളിൽ.
ഭൂൽ ഭുലയ്യ 2-ൽ അവതരിപ്പിച്ച റൂഹ് ബാബ എന്ന കഥാപാത്രമായാണ് കാർത്തിക് ആര്യനെത്തുന്നത്. മാധുരി ദീക്ഷിത് ഒരു സുപ്രധാന വേഷത്തിലുണ്ടാവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രജ്പാൽ യാദവ്, വിജയ് റാസ്, അശ്വിനി കലേസ്കർ, രാജേഷ് ശർമ, സഞ്ജയ് മിശ്ര എന്നിവരാണ് താരനിരയിലെ മറ്റുള്ളവർ. ദീപാവലിയോടനുബന്ധിച്ച് ഈ വരുന്ന നവംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]