
തന്റെ ഇഷ്ട സിനിമാതാരത്തോട് ആരാധന പ്രകടിപ്പിക്കാൻ ഒരു ആരാധകൻ എന്താണ് ചെയ്യുകയെന്ന് പറയാനാവില്ല. ജപ്പാനിൽ നിന്നുള്ള ഒരു ആരാധിക തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻ.ടി.ആറിനെ കാണാനായി ലോസ് ആഞ്ജലിസിലെത്തിയ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ആരാധികയും ജൂനിയർ എൻ.ടി.ആറും തമ്മിലുള്ള സംഭാഷണവീഡിയോയും ശ്രദ്ധേയമായിക്കഴിഞ്ഞിരിക്കുകയാണ്.
ജൂനിയർ എൻ.ടി.ആർ മുഖ്യവേഷത്തിലെത്തുന്ന ദേവര എന്ന ചിത്രത്തിന്റെ പ്രദർശനം ലോസ് ആഞ്ജലിസിലെ ബിയോണ്ട് ഫെസ്റ്റ് 2024-ൽ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാനായി സൂപ്പർതാരവും അവിടെ എത്തിയിരുന്നു. ദേവരയുടെ പ്രദർശനം തന്റെ പ്രിയതാരത്തിനൊപ്പമിരുന്ന് കാണുന്നതിനായാണ് ആരാധിക ജപ്പാനിൽനിന്നെത്തിയത്. ഇവർ ജൂനിയർ എൻ.ടി.ആറിനെ കാണുകയും ചെയ്തു.
ദേവര സിനിമയുടെ ഔദ്യോഗിക എക്സ് പേജിലൂടെ ജാപ്പനീസ് ആരാധികയും ജൂനിയർ എൻ.ടി.ആറും തമ്മിലുണ്ടായ ചെറുസംഭാഷണത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടയാൾക്കുവേണ്ടി നിങ്ങൾ എത്രദൂരം പോകുമെന്ന തലക്കെട്ടിലാണ് ദേവര ടീം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ജപ്പാനിൽ താൻ താമസിയാതെ വരുമെന്ന് താരം ആരാധികയ്ക്ക് ഉറപ്പുനൽകുന്നതും ഇതുകേട്ട് അവർ ആവേശഭരിതയാകുന്നതും വീഡിയോയിൽ കാണാം.
കൊരട്ടാല ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം യുവസുധ ആർട്ട്സും എൻടിആർ ആർട്സും ചേർന്നാണ് നിർമിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ആദ്യഭാഗമാണ് ഇപ്പോൾ പ്രദർശനത്തിനെത്തിയത്. ‘ഭൈര’ എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക ബോളിവുഡ് താരം ജാൻവി കപൂറാണ്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]