തൻ്റെ പുതിയ സിനിമയിൽ നിന്നും ഒരു പ്രധാന നടനെ പുറത്താക്കേണ്ടിവന്നുവെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. നടൻ്റെ മാനേജറുടെ സ്വഭാവം കാരണമാണിതെന്നും സംവിധായകൻ പറഞ്ഞു. കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛബ്രയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു വിവേക് അഗ്നിഹോത്രി.
സിനിമാ വ്യവസായത്തിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ചായിരുന്നു മുകേഷ് ഛബ്രയുടെ ട്വീറ്റ്. ഒരു നടൻ, 200 കാസ്റ്റിങ് ഡയറക്ടർമാർ, 15,680 മാനേജർമാർ എന്നതാണെന്ന് അവസ്ഥയെന്ന് മുകേഷ് കുറിച്ചു. പിന്നാലെയാണ് ഒരു പ്രധാന താരത്തെ പുറത്താക്കേണ്ടി വന്നുവെന്ന പ്രതികരണവുമായി വിവേക് അഗ്നിഹോത്രി എത്തിയത്.
‘കഴിഞ്ഞയാഴ്ച എനിക്ക് ഒരു പ്രധാന നടനെ സിനിമയിൽ നിന്ന് പുറത്താക്കേണ്ടിവന്നു. കാരണം അദ്ദേഹത്തിൻ്റെ മാനേജർ വളരെ അഹങ്കാരിയായിരുന്നു. വലിയൊരു ”സെലിബ്രിറ്റി സ്റ്റാർ കിഡ്” ഏജൻസിയിലെ ജീവനക്കാരൻ കൂടിയായതിനാൽ ഇതുപോലെയാകാൻ പ്രത്യേക അവകാശമുണ്ടെന്ന മട്ടിലാണ് പെരുമാറ്റം. മുകേഷ് ഛബ്ര, ഒരു ശില്പശാല നടത്തി ഈ കുട്ടികളെ പരിശീലിപ്പിക്കൂ…’, വിവേക് അഗ്നിഹോത്രി കുറിച്ചു.
‘ദി ഡല്‍ഹി ഫയല്‍സ്’ എന്ന ചിത്രത്തിന്റെ വർക്കുകളിലാണ് വിവേക് അഗ്നിഹോത്രിയിപ്പോൾ. ‘ദി കശ്മീര്‍ ഫയല്‍സ്’, ‘ദി വാക്സിന് വാര്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]