
സൂപ്പര്‍ ഹിറ്റായ ഓപ്പറേഷന് ജാവ, സൗദി വെള്ളക്ക എന്നീ തരുണ്‍ മൂര്‍ത്തി ചിത്രങ്ങള്‍ക്ക് ശേഷം ലുക്മാന് അവറാന് – ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എച്ച് ആന്‍ഡ് യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീവന് ആണ്. കഥ രചിച്ചിരിക്കുന്നത് അജിത്. ഉണ്ണി മുകുന്ദന്, ആസിഫ് അലി, മംമ്ത മോഹന്‍ദാസ്, സണ്ണി വെയ്ന്‍ എന്നീ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.
ധ്യാന്‍ ശ്രീനിവാസന് നായകനായ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായിക. ഇവര്‍ക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുല്‍ മാധവ്, സൗമ്യ മേനോന്, ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദര് പാണ്ഡ്യന്, സുധീര്‍, അനു നായര്‍, ജയകൃഷ്ണന് എന്നിവരും അഭിനയിച്ച ബോംബെ പോസിറ്റീവിന്റെ ചിത്രീകരണം പൂര്‍ത്തിയായത് ജൂണ്‍ അവസാന വാരമാണ്.
ഛായാഗ്രഹണം- വി കെ പ്രദീപ്, സംഗീത സംവിധാനം – രഞ്ജിന് രാജ്, എഡിറ്റര്‍- അരുണ്‍ രാഘവ്, ക്രീയേറ്റീവ് ഡയറക്ടര്‍- ജോഷി മേടയില്‍, മേക്കപ്പ്- രാജേഷ് നെന്മാറ/ മാളു, വസ്ത്രാലങ്കാരം- സിമി ആന്‍/ ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ്- സൈഗള്‍, ക്രീയേറ്റീവ് ഡിറക്ഷന്‍ ടീം- അജിത് കെ കെ, ഗോഡ്വിന്, കാസ്റ്റിംഗ്- സുജിത് ഫീനിക്സ്, ആക്ഷന്‍- ജോണ്സന്, സ്റ്റില്‍സ്- അനുലാല്‍/സിറാജ്, പോസ്റ്റര്‍ ഡിസൈന്‍- മില്‍ക്ക് വീഡ്. പിആര്‍ഒ ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]