എല്ലാ സിനിമയും കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് മമ്മൂട്ടി. ഓരോരുത്തരും സിനിമ കണ്ട് അഭിപ്രായം അറിയിക്കണമെന്ന് താരം പറഞ്ഞു. കണ്ണൂർ സ്ക്വാഡിലെ കഥാപാത്രങ്ങൾ അമാനുഷികരല്ലെന്നും പ്രേക്ഷകർക്ക് കണ്ടുപരിചയമുള്ള, തിരിച്ചറിയാനാകുന്ന സജീവമായ ജീവസ്സുറ്റ കഥാപാത്രങ്ങളാണെന്ന് മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്റെ 80 ശതമാനവും യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. കണ്ണൂര്‍ സ്ക്വാഡിനോടനുബന്ധിച്ച് ദുബായിൽ വെച്ചുനടന്ന പത്രസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്.
90 – 95 ദിവസങ്ങൾ കൊണ്ട് ഷൂട്ട് ചെയ്ത ചിത്രമാണ്. പകുതി ഇന്ത്യ ഭാഗം ഞങ്ങൾ ഷൂട്ട് ചെയ്തു. ഇന്ത്യയുടെ പകുതി ഭാഗം കണ്ടു. ഒരുപാട് രാപകലുകൾ ഉറക്കമിളച്ച് ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ് എന്ന് മമ്മൂട്ടി പറഞ്ഞു.
നന്‍പകല്‍ നേരത്തു മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോബി വര്‍ഗീസ് രാജ് ആണ്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയോടോപ്പം റോണി ഡേവിഡും ചേര്‍ന്നാണ്. എസ്.ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
മമ്മൂട്ടിയോടൊപ്പം ചിത്രത്തില്‍ കിഷോര്‍കുമാര്‍, വിജയരാഘവന്, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്,മനോജ്.കെ.യു, അര്ജുന് രാധാകൃഷ്ണന്, ദീപക് പരമ്പോള്‍, ധ്രുവന്, ഷെബിന്‍ ബെന്‍സണ്‍, ശ്രീകുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം തിയേറ്ററുകളിലേക്ക് ഉടനെത്തും. കണ്ണൂര്‍, കാസര്‍കോട്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പുണെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗാം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് സുഷിന് ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീണ്‍ പ്രഭാകര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]