
തെന്നിന്ത്യൻ സിനിമാലോകത്തെ ഞെട്ടിച്ച് സംവിധായകൻ പ്രശാന്ത് നീലും നടൻ അജിത്ത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ച്ച. ഇത് ഒരുപാട് അഭ്യൂഹങ്ങൾക്കും തുടക്കമിട്ടു. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ വരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒന്നല്ല, പ്രശാന്ത് നീൽ-അജിത്ത് കോംബോയിൽ രണ്ട് ചിത്രങ്ങൾ വരുന്നുവെന്നാണ് വിവരങ്ങൾ. കെ.ജി.എഫ് യൂണിവേഴ്സിലുള്ളതായിരിക്കും ചിത്രം.
ഇരുവരുമൊന്നിക്കുന്ന ആദ്യ ചിത്രം സ്റ്റാന്റ് എലോണ്‍ ആയിരിക്കും. ‘എകെ 64’ പ്രശാന്ത് നീൽ ചിത്രമായിരിക്കും. ‘എകെ 65’ യഷിൻ്റെ കെ.ജി.എഫ് യൂണിവേഴ്സിലുള്ള ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കെ.ജി.എഫ് 3’യിലേക്കുള്ള സൂചന ഈ ചിത്രത്തിലുണ്ടാകുമെന്നും വിവരങ്ങളുണ്ട്.
അജിത്തിനോട് ആകെ മൂന്ന് വർഷം പ്രശാന്ത് നീൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഈ രണ്ടുചിത്രങ്ങളും ഹോംബാലെ ഫിലിംസ് നിർമിക്കും.
നിലവിൽ ‘സലാർ 2’, ജൂനിയർ എൻ.ടി.ആർ ചിത്രം എന്നിവയുടെ തിരക്കിലാണ് പ്രശാന്ത് നീൽ. ‘വിടാമുയര്‍ച്ചി’, ‘ഗുഡ് ബാഡ് അഗ്ലി’ എന്നീ ചിത്രങ്ങളാണ് അജിത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫില്‍ ശ്രീനിധി ഷെട്ടി, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍. സിംഹ, മിത വസിഷ്ട തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]