
ലണ്ടനിൽ അവധിയാഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടിയും ദുൽഖർ സൽമാനും. സിനിമയുടെ തിരക്കുകളിൽനിന്നൊഴിഞ്ഞ് അവധിക്കാലം ആസ്വദിക്കുന്ന താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
തിരക്കേറിയ ഒരു തെരുവിൽനിന്നുള്ളതാണ് പുറത്തുവന്നിരിക്കുന്ന വീഡിയോ. ഡാർക്ക് ആഷ് നിറത്തിലുള്ള വസ്ത്രത്തിൽ സ്റ്റൈലിഷായാണ് മമ്മൂട്ടിയെ വിഡിയോയിൽ കാണാനാവുക. ഐസ്-ബ്ലൂ ഷർട്ടിൽ സ്റ്റൈലിഷ് ലുക്കിലാണ് ദുൽഖർ എത്തിയത്. ദുൽഖർ ആരോടോ സംസാരിക്കുന്നതും കാണാം.
ജൂൺ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങും. വൈശാഖ് സംവിധാനം ചെയ്ത ടർബോ ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഇനി വരാനുള്ള സിനിമ. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടി നായകനാകുമെന്ന് റിപ്പോർട്ടുണ്ട്.
തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ആണ് ദുൽഖറിന്റെ പുതിയ റിലീസ്. ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]