
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ നാലാമത്തെ മലയാളം സീരീസായ നാഗേന്ദ്രൻസ് ഹണിമൂൺസ്-ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. പൊട്ടിച്ചിരിയുടെ പുതിയ മേളമൊരുക്കി, ഒട്ടേറെ ട്വിസ്റ്റുകളും ഇതുവരെ കാണാത്ത കോമഡി സന്ദർഭങ്ങളും നിറഞ്ഞ സീരിസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും.
സുരാജ് വെഞ്ഞാറമൂട് നായകനായ നാഗേന്ദ്രൻസ് ഹണിമൂൺസിൽ മലയാളികളുടെ പ്രിയപ്പെട്ട താര നിര തന്നെ അണിനിരക്കുന്നു. ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, ആൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദ്ദനൻ തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
നിതിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർമാണവും നിർവഹിക്കുന്ന ഈ വെബ് സീരിസിന്റെ ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവഹിക്കുന്നു. രഞ്ജിൻ രാജ് ആണ് സംഗീത സംവിധാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]