
നടി അപര്‍ണ ദാസും നടന് ദീപക് പറമ്പോലും വിവാഹിതരായി. വടക്കാഞ്ചേരിയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങളില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഹല്‍ദി, സംഗീത് ചടങ്ങുകള്‍ നടത്തിയിരുന്നു. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ദീര്‍ഘനാളത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ‘ഞാന്‍ പ്രകാശന്’ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലെത്തുന്നത്. ‘മനോഹരം’, ‘ബീസ്റ്റ്’, ‘ഡാഡ’ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ‘സീക്രട്ട് ഹോം’ ആണ് പുതിയ ചിത്രം.
വിനീത് ശ്രീനിവാസന് ഒരുക്കിയ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദീപക് പറമ്പോല്‍ ‘ദി ഗ്രേറ്റ് ഫാദര്‍’, ‘തട്ടത്തിന് മറയത്ത്’, ‘കുഞ്ഞിരാമായണം’, ‘ക്യാപ്റ്റന്‍’, ‘കണ്ണൂര്‍ സ്ക്വാഡ്’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ‘മഞ്ഞുമ്മല്‍ ബോയ്സി’ലും താരം സുപ്രധാന വേഷത്തിലെത്തി. റിലീസിനെത്തിയ വിനീത് ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിലും ദീപക് അഭിനയിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]