
ഭാര്യ ജെയ്ഡ പിങ്കറ്റ് സ്മിത്തിന്റെ തല മൊട്ടയടിച്ചതിനെ കുറിച്ച് തമാശ പറഞ്ഞ ഹാസ്യ നടന് ക്രിസ് റോക്കിനെ ഓസ്കാര്‍ വേദിയില്‍ മുഖത്തടിച്ച വില്‍ സ്മിത്തിനെ ആരും മറന്നുകാണില്ല. ഇപ്പോഴിതാ മിയാമിയില്‍ നടന്ന പ്രിമിയോ ലോ നെസ്ട്രോ അവാര്‍ഡ് നിശയില്‍ നടന്ന പരിപാടിയില്‍ ഗായിക ഇന്ത്യ മാര്ട്ടിനെസുമൊന്നിച്ചുള്ള വില്‍ സ്മിത്തിന്റെ പ്രകടനം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പരിപാടിയുടെ വീഡിയോ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
പരിപാടിക്കിടെ ഇന്ത്യ മാര്‍ട്ടിനെസും വില്സിമിത്തും വേദിയില്‍ പരസ്പരം ചുംബിക്കാനൊരുങ്ങുന്നതും വിട്ടുമാറുന്നതും കാണാം. പരിപാടി നേരിട്ട് കണ്ടവര്‍ പലരും കരുതിയത് ഇരുവരും ചുംബിച്ചുവെന്ന് തന്നെയാണ്. എന്നാല്‍ ഈ പ്രകടനം പരിപാടിയുടെ ഭാഗമായി ചെയ്തതാണെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
എന്തായാലും ഈ സംഭവം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. ചിലര്‍ ഇരുവരുടെയും പ്രകടനം ഇഷ്ടപ്പെട്ടതായി പ്രതികരിച്ചപ്പോള്‍. മറ്റ് ചിലര്‍ വില്‍സ്മിത്തിന്റെ പെരുമാറ്റം ശരിയായില്ലെന്ന് അഭിപ്രായപ്പെട്ടു. വില്‍ സ്മിത്തിന്റെ ഭാര്യ ജെയ്ഡ പിങ്കറ്റ് സ്മിത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് താന്‍ എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.
1997 ലാണ് വില്‍ സ്മിത്തും ജെയ്ഡ പിങ്കറ്റും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. 2016 മുതല്‍ തങ്ങള്‍ ഒന്നിച്ചല്ല താമസിക്കുന്നതെന്ന് ജെയ്ഡ 2023 ല്‍ എന്‍ബിസി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇരുവരും ഔദ്യോഗികമായി വേര്‍പിരിച്ചിട്ടില്ല. ഞങ്ങള്‍ ബന്ധം ശക്തിപ്പെടുത്താനും പങ്കാളികളായുള്ള ജീവിതത്തിലേക്ക് തിരികെ വരുന്നതിനും കഠിനമായി ശ്രമിച്ചുവരികയാണെന്നും അവര്‍ അന്ന് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]