
ഓരോ ആഴ്ചയിലും നിരവധി സിനിമകളാണ് തിയേറ്ററുകളിലെത്തുന്നത്. ഏത് സിനിമ കാണണമെന്ന് തിരഞ്ഞെടുക്കാന്‍ ഓരോ സിനിമാ പ്രേക്ഷകനും അവസരമുണ്ട്. പലപ്പോഴും ഒരു സിനിമയെ കുറിച്ച് അത് കണ്ടവരുടെ പക്കല്‍ നിന്ന് കേള്‍ക്കുന്നത് പലരേയും സ്വാധീനിക്കാം. അത്തരത്തില്‍ കണ്ടവര്‍ നല്ലതു പറഞ്ഞുപറഞ്ഞ് കാണാത്തവര്‍ കൂടി തിയേറ്ററുകളിലേക്ക് എത്തുന്ന രീതിയില്‍ കുടുംബങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ഉണ്ണി മുകുന്ദന് ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’. ഈ വര്‍ഷത്തെ മികച്ച കുടുംബ ചിത്രമെന്നാണ് ചിത്രം കണ്ടവരുടെ കമന്റ്.
ഈ സിനിമ തിയേറ്ററില്‍ തന്നെ കാണണം എന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. മികച്ച ക്യാമറ, സംഗീതം, എഡിറ്റിങ്, ഡയറക്ഷന്‍…അങ്ങനെ എല്ലാം മികച്ചുനില്‍ക്കുന്ന അനുഭവം തിയേറ്ററില്‍ തന്നെ അറിയേണ്ടതാണ്. ഒരു ഡോക്ടറുടെ പേഴ്സണല്‍ ആന്‍ഡ് പ്രൊഫഷണല്‍ ലൈഫിലൂടെ ഈ കാലത്തെ കുടുംബങ്ങളുടെ നേര്‍ചിത്രം സിനിമയില്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. കുടുംബങ്ങളുടെ ഹൃദയം കവര്‍ന്ന ഡോക്ടറായിരിക്കുകയാണ് ഉണ്ണി മുകുന്ദന് അവതരിപ്പിച്ച കഥാപാത്രം. തിയേറ്ററുകളില്‍ ആറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ കുടുംബ പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങിക്കൊണ്ട് മുന്നേറുകയാണ്.
മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തില്‍ ഇമോഷനും കോമഡിയും എല്ലാം മനോഹരമായ രീതിയില്‍ ഒരുക്കിയിട്ടുണ്ട്. പ്രേക്ഷകരുടേയും പ്രത്യേകിച്ച് കുടുംബപ്രേക്ഷകരുടേയും സ്ത്രീകളുടേയും വലിയ പിന്തുണയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമായി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ് ‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമയിലെ ഡോ. അര്ജുന് ബാലകൃഷ്ണന് എന്ന കഥാപാത്രം.
കിളിപോയി, കോഹിന്നൂര്‍ എന്നീ രണ്ട് ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായി കുടുംബങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് സംവിധായകന് വിനയ് ഗോവിന്ദ് ഗെറ്റ് സെറ്റ് ബേബി ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. ഡോ. അര്ജുന് എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് ചിത്രത്തിലുള്ളത്. കൂടാതെ സുധീഷ്, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, സുരഭിലക്ഷ്മി, ഫറ ഷിബ്ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകര്‍, ഭഗത് മാനുവല്‍, അഭിറാം രാജേന്ദ്രന്, മുത്തുമണി, പുണ്യ എലിസബത്ത്, ജുവല്‍ മേരി, ശ്യാം മോഹന്‍ തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്.
മനസ്സില്‍ കൊള്ളുന്ന സംഭാഷണങ്ങളും മനോഹര മുഹൂര്‍ത്തങ്ങളും ഉള്‍ക്കൊള്ളുന്ന സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്. കളര്‍ഫുള്‍ വിഷ്വല്‍സാണ് അലക്സ് ജെ പുളിക്കലിന്റെ ക്യാമറ കാഴ്ചകള്‍. അര്‍ജു ബെന്നിന്റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടല്‍ പേസിന് ചേര്‍ന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ഏറെ മികച്ചുനില്‍ക്കുന്നുണ്ട്. സ്കന്ദ സിനിമാസിന്റെയും കിംഗ്സ്മെന്‍ പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ സജീവ് സോമന്, സുനില്‍ ജെയിന്, പ്രക്ഷാലി ജെയിന് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]