
ചലച്ചിത്രരംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി നടി സാമന്ത. ഗൗതം മേനോന്റെ ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന തമിഴ് ചിത്രത്തിലും ഇതിന്റെ തെലുഗു പതിപ്പായ ‘യേ മായ ചേസാവേ’ എന്ന ചിത്രത്തിലും അഭിനയിച്ചുകൊണ്ട് 2010-ലാണ് സാമന്ത സിനിമാ ലോകത്തേക്ക് പ്രവേശിച്ചത്.
ചെന്നൈയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച താരം തന്റെ പതിനഞ്ചാം വയസ്സ് മുതല്‍ ജോലിചെയ്യാന്‍ തുടങ്ങിയിരുന്നുവെന്ന് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം അഭിനേത്രി എന്നതിലുപരി നിര്‍മാതാവ്, സംരഭക, പോഡ്കാസ്റ്റ് ഹോസ്റ്റ്, ഫിറ്റ്നസ് താരം എന്നിങ്ങനെ പല മേഖലകളിലും സാമന്ത കഴിവുതെളിയിച്ചു.
ടോളിവുഡില്‍നിന്ന് ബോളിവുഡിലേക്കും പിന്നീട് ഹോളിവുഡ് സിനിമയിലേക്കും വളര്‍ന്ന കരിയറാണ് താരത്തിന്റേത്. ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകള്‍ ഉദാഹരിച്ചുകൊണ്ട് വിജയം തന്നെ ഒന്നുംതന്നെ പഠിപ്പിച്ചില്ലെന്നും എന്നാല്‍, പരാജയങ്ങള്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുവെന്നും സാമന്ത പറഞ്ഞിരുന്നു. ചലച്ചത്രമേഖലയിലേക്ക് ഒരു ഗോഡ് ഫാദറില്ലാതെ കടന്നുവന്ന നടിക്ക് സിനിമയിലെ 15-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ആരാധകരടക്കം നിരവധിപേരാണ് ആശംസകളുമായെത്തിയത്.
സാമന്തയ്ക്ക് ആശംസകളറിയിച്ച് പാര്‍വതി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയും സാമന്ത റീഷെയര്‍ ചെയ്ത സ്റ്റോറിയും
നടിക്ക് ആശംസകളറിയിച്ച് ചലച്ചിത്രതാരം പാര്‍വതി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി താരം സാമന്ത റീഷെയര്‍ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]