
കൊച്ചി: സിനിമാസമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമപ്രശ്നങ്ങളുണ്ടാകാതിരിക്കാനാണ് മാര്‍ച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് മുന്‍കൂര്‍ അനുവാദം വാങ്ങണമെന്ന തീരുമാനമെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ വിശദീകരണം. അപെക്സ് ബോഡിയെന്നനിലയിലാണ് എല്ലാസംഘടനകളെയും അത് അറിയിച്ചത്. മറിച്ചുള്ളതെല്ലാം വ്യാഖ്യാനങ്ങള്‍ മാത്രമാണെന്നും അതിന് മറുപടിപറയാനില്ലെന്നും ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.
സൂചനാപണിമുടക്കില്‍ മാറ്റമില്ല. മാര്‍ച്ച് അഞ്ചിനുചേരുന്ന ചേംബര്‍ യോഗം തീയതി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരുമായും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുമായും നടക്കുന്ന ചര്‍ച്ചകളില്‍ അനുകൂലതീരുമാനമുണ്ടായാല്‍ ജൂണിലെ അനിശ്ചിതകാലസമരം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററുടമകളുടെ നിലപാടും നിര്‍ണായകമാകും.
മാര്‍ച്ച് 25-നുശേഷം റിലീസ് ചെയ്യുന്ന എല്ലാ സിനിമകളുടെയും കരാര്‍ ഒപ്പുവെക്കുംമുന്പ് അനുവാദം വാങ്ങിയിരിക്കണമെന്നുകാട്ടി വിതരണക്കാര്‍ക്കും തിയേറ്ററുടമകള്‍ക്കും നിര്‍മാതാക്കള്‍ക്കും ചേംബര്‍ കത്തുനല്‍കിയിരുന്നു. ആന്റണി നിര്‍മിച്ച ബിഗ്ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘എംപുരാന്’ മാര്‍ച്ച് 27-ന് തിയേറ്ററുകളിലെത്താനിരിക്കെയാണ് ഈ നീക്കം. നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരേ പരസ്യനിലപാടെടുത്ത ആന്റണി പെരുമ്പാവൂരിനെ കുരുക്കാനുള്ള നീക്കമാണിതെന്ന് വ്യാഖ്യാനമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]