നോ മാന്‍സ് ലാന്‍ഡ് എന്ന ചിത്രത്തിന് ശേഷം ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഉണ്ണി ലാലു, സിദ്ധാര്‍ഥ് ഭരതന്, വിജയരാഘവന് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ വിഷ്ണുരാജിന്റേതാണ്. ആക്ഷനും റൊമാന്‍സിനും പ്രാധാന്യം നല്കുന്ന കുടുംബചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
ഭ്രമയുഗം, സൂക്ഷ്മദര്‍ശിനി എന്നീ രണ്ടു വിജയചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ഥ് ഭരതനും രേഖാചിത്രത്തിന് ശേഷം ഉണ്ണി ലാലുവും എത്തുന്ന ചിത്രമാണ് ഇത്. സജിന്‍ ചെറുകയില്‍, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസന് കൊങ്ങാട്, രതീഷ് കുമാര്‍ രാജന്, കലാഭവന്‍ ജോഷി, രാധ ഗോമതി, തങ്കം മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പറന്ന് പറന്ന്, പട്ടം പോലെ സ്വാതന്ത്ര്യത്തിന്റെ വാനിലുയരാന്‍ കഴിയാതെ പോകുന്ന ആഗ്രഹങ്ങള്‍ അപഹരിക്കപ്പെട്ട ഒരുപറ്റം മനുഷ്യരുടെ കഥയെ കുടുംബ പശ്ചാത്താലത്തില്‍ പറയാന്‍ ശ്രമിക്കുകയാണ് സംവിധായകന് ഇതിലൂടെ.
പാലക്കാട്ടുള്ള ഒരു നാട്ടിന്‍പുറത്തേ തറവാട്ടില്‍ നടക്കുന്ന പൂജയ്ക്കായി കുടുംബാങ്ങളെല്ലാവരും ഒത്തുകൂടുന്നു. പൂജയ്ക്കിടെ സംഭവിക്കുന്ന അസാധാരണമായ ചില കാര്യങ്ങള്‍ ഹാസ്യത്തിന്റെയും പ്രണയത്തിന്റെയും മേമ്പൊടിയില്‍ ത്രില്ലിങ് എലമെന്റുകളോടെ പറയുന്ന ഒരു ഫാമിലി ഡ്രാമ ചിത്രമാണ് ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’.
ജെ.എം. ഇന്ഫോട്ടെയ്ന്മെന്റ് നിര്‍മിച്ച ചിത്രം പാലക്കാടും കുന്നംകുളത്തുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ജനുവരി 31-നാണ് ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ തീയറ്ററുകളിലെത്തുക.
രാംനാഥ്, ജോയ് ജിനിത് എന്നിവരുടെ സംഗീതത്തിന് വരികള്‍ ഒരുക്കുന്നത് ദിന്‍നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുണ്‍ പ്രതാപ് എന്നിവരാണ്. വലിയ ഇടവേളയ്ക്ക് ശേഷം മധു അമ്പാട്ടിന്റെ ക്യാമറകണ്ണുകള്‍ ഈ സിനിമയുടെ മനോഹരദൃശ്യങ്ങള്‍ ഒപ്പിയെടുത്തു.
അഡീഷണല്‍ സിനിമറ്റോഗ്രാഫി ദര്ശന് എം. അമ്പാട്ട്, എഡിറ്റര്‍ ശ്രീജിത്ത് സി.ആര്, കോ-എഡിറ്റര്‍ ശ്രീനാഥ് എസ്, ആര്‍ട്ട് ദുന്തു രഞ്ജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ചന്ദ്രന്, ഡിജിറ്റല്‍ കണ്ടന്റ് മാനേജര്‍ ആരോക്സ് സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ കണ്ട്രോളര് മനോജ് പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രകാശ് ടി. ബാലകൃഷ്ണന്, സൗണ്ട് ഡിസൈന്‍ ഷെഫിന് മായന്‍, കോസ്റ്റ്യൂം ഡിസൈനര്‍ ഗായത്രി കിഷോര്‍, സരിത മാധവന്, മേക്കപ്പ് സജി കട്ടാക്കട, സ്റ്റില്‍ ഫോട്ടോഗ്രാഫി അമീര്‍ മാംഗോ, പി.ആര്.ഒ. മഞ്ജു ഗോപിനാഥ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]