
ഫൈഡ്രോ എയര്‍ ടെക്ടോണിക്സ് (SPD) പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡോ. വിജയ്ശങ്കര്‍ മേനോന് നിര്‍മ്മിച്ച്, ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന നവാഗത ചിത്രം മൃദു ഭാവേ ദൃഢ കൃത്യേയുടെ ട്രെയ്ലര് പുറത്തിറങ്ങി. നാട്ടിന് പുറത്തെ അഭ്യസ്ഥവിദ്യരായ ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിലുണ്ടാവുന്ന അസാധാരണ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സൂരജ് സണ്‍ ആണ് ചിത്രത്തിലെ നായകന്. ശ്രവണ, മരിയ പ്രിന്‍സ് എന്നിവരാണ് നായികമാര്‍. തട്ടുംപുറത്ത് അച്ചുതന്, ഏതം തുടങ്ങിയ ചിത്രങ്ങളില്‍ നായികയായിരുന്നു ശ്രവണ. ഡബ്സ്മാഷ് വീഡിയോകള്‍, ഷോര്‍ട്ട് ഫിലിംസ്, നാടകങ്ങള്‍ എന്നിവയിലൂടെ ശ്രദ്ധേയയായി സിനിമകളില്‍ സജീവമായി വരികയാണ് മരിയ പ്രിന്‍സ്. ഡോ. വിജയ്ശങ്കര്‍ മേനോന്റെ കഥക്ക് നവാഗതരായ രവി തോട്ടത്തില്‍ തിരക്കഥയും, രാജേഷ് കുറുമാലി സംഭാഷണവുമൊരുക്കിയിരിക്കുന്നു.
ബോളിവുഡ് താരം സണ്ണി ലിയോണ്‍ ചുവടുവയ്ക്കുന്ന ഒരു ഗാനവും ചിത്രത്തിലുണ്ട്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സണ്ണി മലയാളത്തില്‍ അഭിനയിക്കുന്നത്. ഫെബ്രുവരി രണ്ടിന് ചിത്രം തീയറ്ററുകളില്‍ എത്തും.
സുരേഷ് കൃഷ്ണ, അനില്‍ ആന്റോ, ദിനേശ് പണിക്കര്‍, സീമ ജി. നായര്‍, മായാ മേനോന്, ജീജ സുരേന്ദ്രന്, ശിവരാജ്, ഹരിത്, വിഷ്ണു വിദ്യാധരന്, അമല്‍ ഉദയ്, സിദ്ധാര്‍ത്ഥ് രാജന്, ജുനൈറ്റ് അലക്സ് ജോര്‍ഡി, മനൂപ് ജനാര്ദ്ധനന്, ദേവദാസ്, ആനന്ദ് ബാല്‍, അങ്കിത് മാധവ്, വിജയ് ഷെട്ടി, രാജേഷ് കുറുമാലി, വിമല്‍ ഫസ്റ്റ് ക്ലാപ്പ്, ഡോ. സുനില്‍, ദീപക് ജയപ്രകാശന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. റഖീബ് ആലം, ദിന് നാഥ് പുത്തഞ്ചേരി, ഡോ. ജറ്റീഷ് ശിവദാസ്, ഡോ. പ്രജീഷ് ഉണ്ണികൃഷ്ണന്, ശ്രീജിത് രാജേന്ദ്രന് എന്നിവര്‍ വരികളെഴുതി സാജന് മാധവ് സംഗീതം നല്കിയ ഗാനങ്ങള്‍ നരേഷ് അയ്യര്‍, ഹെഷാം അബ്ദുള്‍ വഹാബ്, സയനോര ഫിലിപ് , മൃദുല വാര്യര്‍, സച്ചിന് രാജ്, ബിനു ആന്റണി എന്നിവര്‍ ആലപിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]