ന്യൂഡല്‍ഹി: കോവിഡ് കാലത്തും തുടര്‍ന്നും സഹായങ്ങളുമായെത്തിയ നടനാണ് സോനു സൂദ്. കോവിഡ് മഹാമാരി സമയത്ത് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളിലെത്താന്‍ അദ്ദേഹം സഹായിച്ചിരുന്നു. 2020-ല്‍ ആദ്യത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ക്കായി അദ്ദേഹം ചാര്‍ട്ടേഡ് ഫ്ലൈറ്റുകളും ബസുകളും ബുക്ക് ചെയ്ത് നാട്ടിലെത്തിച്ചു. എന്നാല്‍ തന്നെ തേടി മുഖ്യമന്ത്രി പദവിയും ഉപ മുഖ്യമന്ത്രി പദവിയും രാജ്യസഭാ സീറ്റും എത്തിയിരുന്നെന്നും താന്‍ ഇത് തിരസ്കരിച്ചെന്നും സോനു സൂദ്.
മുഖ്യമന്ത്രി സ്ഥാനം തരാമെന്ന് പറഞ്ഞ് സമീപിച്ചു, താന്‍ ഇത് നിരസിച്ചപ്പോള്‍ ഉപ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് രാജ്യത്തെ പ്രമുഖ നേതാക്കള്‍ തനിക്ക് രാജ്യസഭാ സീറ്റെന്ന ഓഫറുമായി എത്തി. രാഷ്ട്രീയത്തില്‍ ഒന്നിനായും കഷ്ടപ്പെടേണ്ടി വരില്ലെന്നും തിരസ്കരിക്കരുതെന്നും അവര്‍ പറഞ്ഞായി ഹ്യൂമന്‍ ഓഫ് ബോംബെയ്ക്ക് നല്കിയ അഭിമുഖത്തില്‍ സോനു സൂദ് പറയുന്നുണ്ട്.
രാഷ്ട്രീയം ആള്ക്കാര് തിരഞ്ഞെടുക്കുന്നത് പ്രധാനമായു രണ്ടു കാര്യങ്ങള്‍ക്കായാണ്. പണത്തിനായും പദവിക്കായും. ഇതില്‍ രണ്ടിലും താന്‍ തല്പ്പരനല്ല. മറ്റുള്ളവരെ സഹായിക്കാനായാണ് രാഷ്ട്രീയത്തിലെത്തുന്നതെങ്കില് മറ്റാരുടേയും അനുമതി നേടാതെ തന്നെ താന്‍ അത് ചെയ്യുന്നുണ്ട്. ചെയ്യുന്ന കാര്യങ്ങള്‍ക്കൊക്കെ മറ്റൊരാളോട് ഉത്തരം പറയേണ്ടി വരുന്നത് എന്ന ഭീതിപ്പെടുന്ന കാര്യമാണ്. എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനെ ഞാന്‍ ഭയക്കുന്നുവെന്നും സോനു അഭിമുഖത്തില്‍ പറയുന്നുണ്ട്.
2022-ല്‍ സോനുവിന്റെ സഹോദരി മാളവിക സൂദ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പഞ്ചാബിലെമോഗ സീറ്റില്‍ ഇവര്‍ മത്സരിച്ചെങ്കിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോട് ഇവര്‍ തോറ്റു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]