ഹൈദരാബാദ്: നടന് അല്ലു അര്‍ജുനുമായി ബന്ധപ്പെട്ട കേസിനും വിവാദങ്ങള്‍ക്കുമിടെ തെലങ്കാനയില്‍ സര്‍ക്കാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ ഇന്ന് നിര്‍ണായക കൂടിക്കാഴ്ച. തെലങ്കാന ചലച്ചിത്ര രംഗത്തുനിന്നുള്ള പ്രതിനിധികള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തും. അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദടക്കം കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്.
‘സര്‍ക്കാരും സിനിമാമേഖലയും തമ്മിലുള്ള ‘ആരോഗ്യകരമായ ബന്ധം’ പരിപോഷിപ്പിക്കുന്നതിനായി ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒരു പ്രതിനിധി സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും’ തെലങ്കാന സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് (എഫ്ഡിസി) ചെയര്‍മാനും പ്രമുഖ നിര്‍മാതാവുമായ ദില്‍ രാജു പറഞ്ഞു.
ചരിത്രം, സ്വാതന്ത്ര്യസമരം, മയക്കുമരുന്നിനെതിരായ പോരാട്ടം തുടങ്ങിയ സന്ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ക്ക് മാത്രമേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ഭാവിയില്‍ പരിഗണിക്കൂ എന്ന മന്ത്രി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയുടെ പ്രസ്താവനയ്ക്കിടയിലാണ് യോഗം.
ഈ മാസം ആദ്യത്തില്‍ ‘പുഷ്പ 2’ സിനിമ പ്രദര്‍ശിപ്പിച്ച സന്ധ്യ തിയറ്ററില്‍ 35 കാരിയായ യുവതി മരിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട നിലപാട് കര്‍ശനമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]