
കെ.കെ. വിനോദ് കുമാർ നിർമിച്ച് കിഷോർ ബാലകൃഷ്ണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ അയ്യപ്പ ഭക്തിഗാനം അയ്യനിലേക്ക് ശ്രദ്ധനേടുന്നു. എല്ലാ വഴികളും അയ്യന്റെ മുന്നിലേക്ക് എന്ന ഗാനം എഴുതിയിരിക്കുന്നത് അഭിലാഷ് നായരാണ്. മതമൈത്രിയാണ് ഗാനത്തിന് പ്രമേയം.
അർജുൻ സാരംഗി, അനുസ്മിയ ബൈജു. നയോമി സുമേഷ്, കെ.കെ. വിനോദ് കുമാർ, ആത്മിക്, ബിജു പുത്തഞ്ചേരി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ജീവിതത്തിൽ ലക്ഷ്യങ്ങളില്ലാതെ, ലഹരിക്ക് അടിമയായി നടക്കുന്ന കുടുംബനാഥൻ ശബരിമലയ്ക്ക് പോകാൻ മാലയിടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഗാനത്തിലൂടെ കാട്ടിത്തരുന്നത്.
കെ.കെ. വിനോദ് കുമാർ തന്നെയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും പാടിയിരിക്കുന്നതും. സുധീഷ് കൂമുള്ളി ഛായാഗ്രഹണവും എഡിറ്റിങ് പ്രഹ്ലാദ് പുത്തഞ്ചേരിയും കലാസംവിധാനം അഭിലാഷ് എൻ പുത്തഞ്ചേരിയും നിർവഹിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫ്ളൂട്ട് – നിഖിൽ റാം. മൃദംഗം – സുമോദ്. നാദസ്വരം – വിപിൻ നാഥ്. സ്റ്റുഡിയോ – യൂണിറ്റി കോഴിക്കോട്. ഫൈനൽ മിക്സിങ് – പ്രവ്ജി പ്രഭാകർ, ഗ്രീൻ വേവ് സ്റ്റുഡിയോ. വിനോദ് മെലഡീസ് യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.