
കൊച്ചി: ഹൈക്കോടതി അഭിഭാഷകൻ ഐ. ദിനേശ് മേനോൻ (52) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ഒട്ടേറെ സിനിമകളിൽ ബാലതാരമായി വേഷമിട്ടിട്ടുള്ളയാളാണ് അദ്ദേഹം. റോബിൻ ബസ് കേസിലെ ഹർജിക്കാരന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് ദിനേശ് മേനോൻ ആണ്.
വാടകവീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ‘വിടപറയും മുമ്പേ’, ‘എയർഹോസ്റ്റസ്’, ‘ശേഷം കാഴ്ചയിൽ’ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]