
ഷാരൂഖ് ഖാൻ, രാജ് കുമാർ ഹിരാനി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ‘ഡങ്കി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ലുട് പുട് ഗയ എന്നു തുടങ്ങുന്ന റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് അർജിത് സിംഗ് ആണ്.
മനുവിന്റെയും, ഹാർഡിയുടെയും പ്രണയം പറയുന്ന ഈ ഗാനത്തിന് സ്വാനന്ദ് കിർകിരെയും, ഐ പി സിങ്ങും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. ഗാനത്തിന്റെ സംഗീതസംവിധാനം പ്രീതം ആണ് നിർവഹിച്ചിരിക്കുന്നത്.
നാല് സുഹൃത്തുക്കളുടെ ഹൃദയസ്പർശിയായ കഥയിലൂടെ വിദേശത്ത് എത്താനുള്ള അവരുടെ അന്വേഷണമാണ് ഹിരാനി ഡങ്കിയിലൂടെ പറയുന്നത്. ഷാരുഖ് ഖാനും തപ്സി പന്നുവിനുമൊപ്പം വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാജ്കുമാർ ഹിരാനി ഫിലിംസും ജിയോ സ്റ്റുഡിയോയും ചേർന്ന് ആണ് ഡങ്കി നിർമ്മിക്കുന്നത്. ചിത്രം ഡിസംബർ 21 ന് തിയേറ്ററുകളിൽ എത്തും.
പപ്പറ്റ് മീഡിയ ആണ് ചിത്രത്തിന്റെ കേരള പ്രൊമോഷൻ ചുമതലകൾ നിർവഹിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]