
ഷാരൂഖ് ഖാന് കടന്നുവരുമ്പോള്‍ തന്നെ ആ മുറിയില്‍ മനസിന് കുളിര്മയേകുന്ന സുഗന്ധം വന്നുനിറയാറുണ്ട് എന്ന് പല അഭിമുഖങ്ങളിലൂടെയും അഭിനേതാക്കളും അഭിമുഖം നടത്തുന്നവരും ഒക്കെ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഷാരൂഖിന് ഏറ്റവും ഇഷ്ടം ആരുടെ പെര്ഫ്യൂമിന്റേതാണ്, എന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരം ലഭിച്ചിരിക്കുന്നു. അഭിനയജീവിതത്തില്‍ മുപ്പതുവര്‍ഷം തികയ്ക്കുന്ന, ബോളിവുഡിന്റെ പ്രിയനടിയാണ് ആ ഗന്ധത്തിന്റെ ഉടമ.
ഷാരൂഖിന്റെ കൈയില്‍നിന്നും നേരിട്ട് ഈ അഭിനന്ദനം നേരിട്ട് ഏറ്റുവാങ്ങിയ താരം തന്നെയാണ് ഇക്കാര്യം പറഞ്ഞത്. തന്റെ സുഗന്ധത്തെക്കുറിച്ച് പറയുക മാത്രമല്ല, താന്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം ഏതാണെന്ന് ചോദിച്ച് മനസിലാക്കുക കൂടി ചെയ്തുവത്രേ ഷാരൂഖ്. ഷാരൂഖിനൊപ്പം ജോലി ചെയ്യുന്നത് എപ്പോഴും രസമുള്ള കാര്യമാണെന്നും അദ്ദേഹം എപ്പോഴും ഇങ്ങനെ എന്തെങ്കിലുമൊക്കെ ചോദിച്ചുകൊണ്ടേയിരിക്കും എന്നും താരം പറയുന്നു. ബോളിവുഡ് ഹംഗാമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
ആ താരം മറ്റാരുമല്ല, ഇന്ന് 50-ാം പിറന്നാളാഘോഷിക്കുന്ന ബോളിവുഡ് താരരാജ്ഞി രവീണ ടണ്ഠന് ആണ് ഷാരൂഖിനെ കൊതിപ്പിച്ച ആ സുഗന്ധത്തിന്റെ ഉടമ. ‘1995-ല്‍ സമാന ദിവാന എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് ഷാരൂഖ് ആദ്യമായി എന്നോട് ഇക്കാര്യം പറയുന്നത്. എന്നെ കാണുമ്പോഴൊക്കെ അദ്ദേഹം എന്തെങ്കിലുമൊക്കെ തമാശകള്‍ പറഞ്ഞുകൊണ്ടിരിക്കും. ഇതും അത്തരത്തില്‍ ഒരു തമാശയാണ് എന്നാണ് ഞാന്‍ ആദ്യം കരുതിയത്,’ രവീണ പറയുന്നു.
‘എന്നാല്‍ ഷാരൂഖ് എന്റെ പെര്‍ഫ്യൂം ഏതാണെന്ന് ചോദിച്ച് മനസിലാക്കുകയും അതിനെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. അദ്ദേഹവും പെര്‍ഫ്യൂമുകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ്. അങ്ങനെയാണ് അദ്ദേഹം കാര്യമായിട്ടാണ് ഇക്കാര്യം പറഞ്ഞതെന്ന് ഞാന്‍ മനസിലാക്കിയത്. ഇപ്പോഴും എന്നെ കാണുമ്പോള്‍ ഷാരൂഖ് പറയാറുണ്ട്, ഞാന്‍ ഒരുപാട് നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.. പക്ഷേ, എപ്പോഴും ഏറ്റവും മനോഹരമായ സുഗന്ധമുള്ള വ്യക്തി നിങ്ങളാണ്, എന്ന്,’ രവീണ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]