
മലയാളത്തിലേതുപോലെ മറ്റു സിനിമാ ഇൻഡസ്ട്രികളിൽ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് സ്ത്രീകൾ തുറന്നു പറയുന്നില്ലെന്ന് സംവിധാകൻ ചിദംബരം. എബിപിലൈവ് സമ്മിറ്റിൽ ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ മലയാളം സിനിമാ ഇൻഡസ്ട്രിയിൽ സ്ത്രീകൾ സുരക്ഷിതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഡബ്ല്യുസിസിയെക്കുറിച്ച് താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ വിവരമനുസരിച്ച്, നിലവിൽ സിനിമാ മേഖലയിൽ സ്ത്രീകൾ കൂടുതൽ സുരക്ഷിതരാണ്. ഹേമാ കമ്മിറ്റി റിപ്പോർട്ട് അഞ്ച് വർഷമെങ്കിലും മുമ്പുള്ള സംഭവങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണ്. എന്നാൽ തങ്ങളുടെ ഇൻഡസ്ട്രിയിലെ സ്ത്രീകൾ തുറന്നു പറഞ്ഞ് രംഗത്ത് വന്നതുപോലെ മറ്റൊരാളും വന്നിട്ടില്ല, ചിലപ്പോൾ അവരെ സ്വാധീനിക്കുന്ന ചിലതെങ്കിലും അവിടെ ഉണ്ടായിരുന്നേക്കാം. ഞങ്ങൾ ഒരു മാതൃക സൃഷ്ടിച്ചു, തമിഴിലേക്കും തെലുഗുവിലേക്കും മറ്റു സിനിമാ ഇൻഡസ്ട്രിയിലേക്ക് ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി’ – ചിദംബരം പറഞ്ഞു.
ഹേമാ കമ്മറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരസ്യപ്പെടുത്താൻ കേരള സർക്കാരിനെ പ്രേരിപ്പിച്ച ഡബ്ല്യുസിസിയെക്കുറിച്ച് താൻ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇൻഡസ്ട്രിക്കകത്തുള്ള അഴുക്കുകൾ പുറത്തുകൊണ്ടുവന്ന് സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കിയതിൽ ഡബ്ല്യുസിസിയുടെ പ്രവർത്തനത്തിൽ താൻ അഭിമാനിക്കുന്നു. ഏതൊരു തൊഴിലിടത്തിലും സ്ത്രീകൾ സുരക്ഷിതമായ അന്തരീക്ഷം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]