
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് നടി സായ് പല്ലവി പഴയൊരു ഒരു അഭിമുഖത്തില്‍ പങ്കുവച്ച അഭിപ്രായം വലിയ വിവാദത്തിൽ. വിരാടപര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് 2020 ല്‍ നല്കിയ അഭിമുഖത്തിൽ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശത്തെ ചൊല്ലിയാണ് ഇപ്പോൾ സായ്പല്ലവിക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ വലിയ ആക്രമണം നടക്കുന്നത്. സായ്പല്ലവി സീതയെ അവതരിപ്പിക്കുന്ന നിതേഷ് തിവാരിയുടെ രാമായണത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ഈ വിവാദം തല പൊക്കിയിരിക്കുന്നത്.
ഇന്ത്യൻ സൈന്യം പാകിസ്താനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമാണ് ആ അഭിമുഖത്തിൽ സായ്പല്ലവി പറഞ്ഞത്. ഏതുതരത്തിലുള്ള അക്രമവും തന്നെ സംബന്ധിച്ച് ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും അവർ പറഞ്ഞു. നക്സലുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു ഈ പരാമശം.
ഈ പഴയ വീഡിയോ ഇപ്പോൾ ആരോ വീണ്ടും പങ്കുവെക്കുകയായിരുന്നു. അത് ക്ഷണത്തിൽ വൈറലായതോടയാണ് അവർക്കതിരേ വിമർശനവും ആക്ഷേപവുമായി ആളുകൾ എത്തിയത്. സായ് പല്ലവിയുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാത്താവരാണ് വിമര്‍ശനവുമായി വരുന്നതെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള പാകിസ്താന്റെ കാഴ്ചപ്പാടിനെക്കുറിച്ചാണ് നടി പറഞതെന്നും അതിനെ ചിലർ വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് അവരുടെ വാദം.
ഇതേ സിനിമയുടെ പ്രമോഷനിടെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്നും സായ്പല്ലവി പറഞ്ഞത് നേരത്തേ ചര്‍ച്ചയായിരുന്നു. ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞുനില്ക്കുന്ന കുടുംബത്തിലല്ലെന്നും ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ലെന്നും അവർ അന്ന് പറഞ്ഞിരുന്നു.
രണ്‍ബീര്‍ കപൂറാണ് നിതേഷ് തിവാരിയുടെ ചിത്രത്തിൽ രാമനാവുന്നത്. യഷ് ആണ് ചിത്രത്തില്‍ രാവണനായെത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. എതാനും ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഷൂട്ടിങ് നിന്നുപോയി. സിനിമ ഉപേക്ഷിച്ചില്ല എന്നും താല്‍ക്കാലികമായി നിര്‍ത്തിയതാണെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]