
നെഗറ്റീവ് റിവ്യൂകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിർമാതാവിനേയാണ്. ഒരാൾ നെഗറ്റീവ് റിവ്യൂ പറഞ്ഞെന്നുകരുതി ഒരു നടനോ നടിക്കോ അടുത്ത സിനിമ കിട്ടാതെ പോകുന്നില്ല. പക്ഷേ നിർമാതാവിന്റെ കാര്യം ഇതല്ല. അയാളുടെ നട്ടെല്ലാണ് ഒടിയുക.
ഒ.ടി.ടി സാറ്റലൈറ്റ് വിപണികളിലും നെഗറ്റീവ് റിവ്യൂകൾ വലിയ സ്വാധീനം ചെലുത്തുന്നു. ഒ.ടി.ടി വന്ന കാലത്ത് മിക്ക സിനിമകളും റിലീസിനുമുമ്പേ എടുക്കുന്ന രീതിയാണുണ്ടായിരുന്നത്. ഇപ്പോൾ അതിന് മാറ്റംവന്നു. തിയേറ്ററിലെ പ്രകടനം നോക്കിയാണ് ഒ.ടി.ടിക്കാരും സാറ്റലൈറ്റ് ചാനലുകളും സിനിമ വാങ്ങുന്നത്. നെഗറ്റീവ് റിവ്യൂവിന്റെ ഫലമായി തിയേറ്ററിൽ വീണുപോയ ഒരു സിനിമ വാങ്ങാൻ പിന്നെ ആളുണ്ടാവില്ല.
ഇത്തരത്തിൽ ഒ.ടി.ടി-സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോകാത്ത ഒട്ടേറെ സിനിമകളുണ്ട്. അഭിപ്രായം പറയരുതെന്നല്ല, അഭിപ്രായ പ്രകടനത്തിന് എതിരുമല്ല. പക്ഷേ അതിന് ഒരു സാവകാശം നൽകണം. ഒരാഴ്ചയെങ്കിലും കഴിഞ്ഞുമാത്രം റിവ്യൂ നൽകിയാൽ വലിയൊരളവുവരെ സിനിമ രക്ഷപ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]