നടൻ ദുൽഖർ സൽമാൻ്റെ നിർമാണ കമ്പനിയായ വേഫെറർ ഫിലിംസ് നിർമിക്കുന്ന പുതിയ ചിത്രത്തിൻ്റെ ലൊക്കേഷനിൽ മമ്മൂട്ടിയെത്തി. ചിത്രത്തിലെ താരങ്ങൾക്കൊപ്പം മമ്മൂട്ടി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം പങ്കുവെച്ചത്.
‘പ്രിയപ്പെട്ട മമ്മൂക്ക ദുൽഖറിന്റെ വേഫെറർ ഫിലിംസിൻ്റെ ലൊക്കേഷനിൽ എത്തി’, മമ്മൂട്ടി കമ്പനി കുറിച്ചു. വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.
ചിത്രത്തിലെ താരങ്ങളായ ചന്തു സലിം കുമാർ, നസ്ലിൻ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവർക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രമാണ് പുറത്തുവിട്ടത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമെൻ്റുമായി എത്തുന്നത്. മമ്മൂട്ടി അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
കല്യാണി പ്രിയദർശൻ, നസ്ലിൻ എന്നിവർ നായികാ നായകന്മാരായി എത്തുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം അരുൺ ഡൊമിനിക് നിർവഹിക്കുന്നു. നിമിഷ് രവിയാണ് ഛായാഗ്രഹണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]