തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ വസതിയിൽനിന്ന് പത്തുലക്ഷം രൂപ മോഷണംപോയി. താരത്തിന്റെ സെക്രട്ടറി പഹാഡിഷെരീഫ് പോലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ യുവാവ് പിടിയിലായി. മോഹൻ ബാബുവിന്റെ വീടിനോട് അനുബന്ധിച്ചുള്ള സെർവന്റ് ക്വാർട്ടേഴ്സിൽ കഴിഞ്ഞിരുന്ന ഓഫീസ് ക്ലർക്ക് ഗണേഷ് നായിക്കാണ് കേസിലെ പ്രതി.
ഈ മാസം 22-നാണ് മോഹൻ ബാബുവിന്റെ പണം മോഷണം പോയത്. പത്തുലക്ഷം രൂപയുമായി തിരുപ്പതിയിൽനിന്ന് വന്ന മോഹൻ ബാബുവിന്റെ സെക്രട്ടറി പണമടങ്ങിയ ബാഗ് സെർവന്റ് ക്വാർട്ടേഴ്സിലുള്ള സ്വന്തം മുറിയിൽവെച്ചു. പിന്നീട് മുറിയിൽനിന്ന് പണം മോഷ്ടിക്കപ്പെട്ടെന്ന് അദ്ദേഹത്തിന് വ്യക്തമാവുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് സിസിടിവി പരിശോധിച്ച പോലീസ് മോഷ്ടാവ് അർധരാത്രിയിൽ വീടുവിട്ടുപോകുന്നതായി മനസിലാക്കി.
തുടർന്ന് പഹാഡിഷെരീഫ് പോലീസ് രൂപീകരിച്ച സംഘം പ്രതി തിരുപ്പതിയിലുണ്ടെന്ന് മനസിലാക്കി അവിടേക്ക് തിരിക്കുകയായിരുന്നു. ബുധനാഴ്ചയാണ് നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 7.3 ലക്ഷം രൂപയും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.
മകൻ വിഷ്ണു മഞ്ചു നായകനാവുന്ന കണ്ണപ്പയാണ് മോഹൻ ബാബുവിന്റേതായി വരാനിരിക്കുന്ന ചിത്രം. സിനിമാ താരങ്ങളായ ലക്ഷ്മി മഞ്ചു, മഞ്ചു മനോജ് എന്നിവർ മോഹൻ ബാബുവിന്റെ മക്കളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]