
മലയാള സിനിമ സംവിധായകനായ എസ് ജെ സിനു ആദ്യമായി തമിഴിൽ സംവിധാനം ചെയ്യുന്ന പ്രഭു ദേവയുടെ ‘പേട്ടറാപ്പ്’ നാളെ(27 സെപ്റ്റംബർ) തിയേറ്ററുകളിലെത്തും. മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം ഓഡിഷനിലൂടെ പുതുമുഖ താരങ്ങൾക്കും പ്രാതിനിധ്യം നൽകിയ തമിഴ് ചിത്രം കൂടിയാണ് പേട്ടറാപ്പ്.
മുപ്പത് വർഷങ്ങൾക്ക് ശേഷം തന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലെ ഗാനത്തിന്റെ പേരിൽ ഒരു ചിത്രവുമായി എസ് ജെ സിനു സമീപിച്ചപ്പോൾ കഥയിലെ ടോട്ടൽ എൻർടെയിൻമെൻ്റ് ഫാക്റ്ററും ചിത്രത്തിൻ്റെ പേരും തന്നെയാണ് തന്നെ സ്വാധീനിച്ചതെന്ന് നേരത്തെ പ്രഭുദേവ കേരളത്തിലെത്തിയപ്പോൾ അഭിപ്രായപ്പെട്ടിരുന്നു. ഏതു പ്രായത്തിലുള്ളവർക്കും തിയേറ്ററിൽ ആസ്വദിക്കാൻ സാധിക്കുന്ന കളർഫുൾ എൻ്റർടെയിനറായാണ് ‘പേട്ടറാപ്പ്’ ഒരുക്കിയതെന്ന് സംവിധായകൻ എസ് ജെ സിനുവും, മലയാളത്തിൽ നിന്ന് തമിഴിലേക്ക് ബിഗ് ബജറ്റ് ചിത്രവുമായി ആരംഭം കുറിക്കാൻ സാധിച്ചത് ബ്ലൂ ഹിൽ ഫിലിംസിന്റെ പുതിയ ചുവടുവെപ്പാണെന്നും അതിൽ അഭിമാനമുണ്ടെന്നും പ്രൊഡ്യൂസർ ജോബി പി. സാമും അഭിപ്രായപ്പെട്ടു.
കേരളത്തിലെ എൺപതോളം തിയേറ്ററുകളിൽ ‘പേട്ടറാപ്പ്’ റിലീസ് ചെയ്യുന്നുണ്ട്. വേദിക, സണ്ണി ലിയോൺ, കലാഭവൻ ഷാജോൺ, വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേശ് തിലക്, രാജീവ് പിള്ള തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. പേട്ടറാപ്പിന്റെ തിരക്കഥ പി കെ ദിനിലാണ് ഒരുക്കിയിരിക്കുന്നത്. ഡി ഇമ്മൻ ആണ് ചിത്രത്തിലെ മനോഹരമായ പത്തോളം ഗാനങ്ങൾ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് പേട്ട റാപ്പ് നിർമിക്കുന്നത്.
പേട്ടറാപ്പിന്റെ ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ : ആനന്ദ് .എസ്, ശശികുമാർ.എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അബ്ദുൾ റഹ്മാൻ, കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട്: ദിനേശ് കാശി,വിക്കി മാസ്റ്റർ,ലിറിക്സ് :വിവേക്,മദൻ ഖർക്കിക്രിയേറ്റീവ് സപ്പോർട്ട്: സഞ്ജയ് ഗസൽ, കോ ഡയറക്ടർ: അഞ്ജു വിജയ്, ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: സായ്സന്തോഷ്, ഡിസ്ട്രിബൂഷൻ ഹെഡ് : പ്രദീപ് മേനോൻ, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]