സിനിമ തിയേറ്ററുകളിലെ ടിക്കറ്റും സ്നാക്ക്സുകളും ഉയർന്ന വിലയിൽ വിൽപന നടത്തുന്നതിനെ വിമർശിച്ച സംവിധായൻ കരൺ ജോഹറിന് മറുപടിയുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. കരൺ ജോഹർ പറഞ്ഞതിലും പത്തിലൊന്ന് ചെലവ് മാത്രമേ ഒരു കുടുംബത്തിന് സിനിമ കാണാൻ വേണ്ടി വരുന്നുള്ളൂവെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ പറഞ്ഞു. ഒരു നാലംഗ കുടുംബത്തിന് സിനിമ കണ്ടുവരാൻ 10,000 രൂപ വേണ്ടിവരുമെന്നുൾപ്പടെയുള്ള കരൺ ജോഹറിൻ്റെ പ്രതികരണത്തോടൊണ് ഇവരുടെ മറുപടി.
‘ഇന്ത്യയിലെ ശരാശരി ടിക്കറ്റ് നിരക്ക് 130 രൂപയാണ്. 2023-2024 കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലസ് ശൃംഖലയായ പി.വി.ആർ ഇനോക്സിൻ്റെ ശരാശരി ടിക്കറ്റ് നിരക്ക് 258 രൂപയാണ്. മൾട്ടിപ്ലക്സുകളിൽ ഇതേ കാലയളവിൽ ശരാശരി 132 രൂപയാണ് ഒരാൾക്ക് സ്നാക്ക്സുകൾക്കായി ചെലവായത്. ഒരു നാലംഗ കുടുംബത്തിന് ശരാശരി 1560 രൂപയാണ് ആകുന്നത്, 10,000 രൂപയല്ല’, മൾട്ടിപ്ലക്സ് അസോസിയേഷൻ പ്രസ്താവനയിലൂടെ പറഞ്ഞു. ടിക്കറ്റ് നിരക്ക് വർധിക്കാൻ പണപ്പെരുപ്പം ഉൾപ്പടെ കാരണമായിട്ടുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.
ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകരായ കരൺ ജോഹറും സോയ അക്തറും ടിക്കറ്റ് നിരക്കിനെ വിമർശിച്ചത്.
‘ജനങ്ങൾക്ക് സിനിമയ്ക്ക് പോകാൻ കഴിയുന്നില്ല. അവർക്ക് ആഗ്രഹമുണ്ടാകും പക്ഷേ കഴിയില്ല. രണ്ട് സിനിമകൾക്ക് പോകണമെന്നുണ്ടെങ്കിൽ ജനങ്ങൾക്ക് ഒരിക്കൽ കൂടി ആലോചിക്കേണ്ടി വരും, രണ്ടിലൊന്നിനെ തിരഞ്ഞെടുക്കേണ്ടി വരും. ലാപതാ ലേഡീസ് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ എനിക്ക് ചെലവ് താങ്ങാൻ കഴിയണമെന്നില്ല,’ സോയ അക്തർ പറഞ്ഞു.
Also Read
കുട്ടികൾക്കായി പോപ്കോൺ പോലും വാങ്ങാനാകുന്നില്ല, …
‘നൂറ് വീടുകളിൽ നടത്തിയ സർവേയിൽ 99 വീടുകളിലുള്ളവരും വർഷത്തിലൊരിക്കൽ മാത്രം സിനിമക്ക് പോകുന്നവരാണ്. പ്രേക്ഷകരിലെ ഏറ്റവും വലിയ ഭൂരിഭാഗത്തിന്റെ കാര്യമാണിത്. അവർക്ക് സിനിമ കാണുന്നതിനുള്ള ചെലവ് താങ്ങാൻ കഴിയുന്നില്ല. അവർ ദീപാവലിക്കോ, അല്ലെങ്കിൽ ‘സ്ത്രീ 2′ പോലുള്ള ഏതെങ്കിലും സിനിമകൾ ചർച്ചയാകുമ്പോഴോ പുറത്തിറങ്ങും. പല കുടുംബങ്ങൾ സിനിമ തിയേറ്ററിൽ പോകാൻ താത്പര്യമില്ലെന്നാണ് പറയുന്നത്. കുട്ടികൾ പോപ്കോണോ ഐസ്ക്രീമോ വേണമെന്ന് പറയുമ്പോൾ അത് നിരസിക്കുന്നതിലുള്ള പ്രയാസം മൂലമാണത്. അതിനാൽ ടിക്കറ്റിന് പണം മുടക്കാതെ ഭക്ഷണത്തിന് മാത്രം ചെലവ് വരുന്ന ഹോട്ടലുകളിലേക്ക് അവർ പോകും. വില കൂടുതലായതിനാൽ മക്കൾ പോപ്കോൺ വേണമെന്ന് പറയുമ്പോൾ അത് നിരസിക്കേണ്ടി വരാറുണ്ടെന്ന് കുടുംബങ്ങൾ പറയുന്നുണ്ട്. കാരണം നാല് പേരടങ്ങുന്ന കുടുംബത്തിന് ഒരു സിനിമയ്ക്ക് പോയി വരാൻ 10000 രൂപ വേണം. ഇത് അവരുടെ സാമ്പത്തിക ആസൂത്രണത്തിൽ ഉണ്ടാകാൻ സാധ്യതയില്ലാത്ത് കാര്യമാണ്,’ കരൺ ജോഹർ പറഞ്ഞു.
സിനിമകൾ റിലീസാകുന്ന ദിവസങ്ങളിൽ പലപ്പോഴും ടിക്കറ്റുകൾക്ക് അധികനിരക്ക് ഈടാക്കാറുണ്ട്. മുംബെെയിലും ഡൽഹിയിലും ഷാരൂഖ് ഖാൻ്റെ ‘ജവാൻ’ സിനിമയുടെ ടിക്കറ്റുകൾക്ക് 2400 രൂപ വരെ വിലയുണ്ടായിരുന്നു. ഇതിന് പുറമെയാണ് സ്നാക്ക്സുകളുടെ അമിതവില.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]