നടൻ വിജയ് ആന്റണിയുടെ മകൾ മീര സ്നേഹമുള്ള കുട്ടിയായിരുന്നുവെന്ന് വീട്ടിലെ ജോലിക്കാരിയായിരുന്ന ചന്ദ്രകാന്തി. മരണവാർത്തയറിഞ്ഞ് ഹൃദയം തകർന്നുവെന്നും കേട്ടത് വിശ്വസിക്കാനായില്ലെന്നും ചന്ദ്രകാന്തി ഇടറിയ ശബ്ദത്തിൽ പറഞ്ഞു. എല്ലാം സ്വയം ചെയ്യുന്ന പ്രകൃതക്കാരിയായിരുന്നു മീരയെന്നും ജോലിക്കാരെ ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമല്ലായിരുന്നു എന്നും ചന്ദ്രകാന്തി കൂട്ടിച്ചേർത്തു.
‘എന്റെ പേര് ചന്ദ്രകാന്തി. വിജയ് സാറിന്റെ വീട്ടിൽ മൂന്നു മാസം പാചകം ചെയ്യാൻ നിന്നിട്ടുണ്ട്. മീര നല്ല സ്നേഹമുള്ള കുട്ടിയായിരുന്നു. മീരയുടെ പിറന്നാളിന് ഞാൻ ഉണ്ടായിരുന്നു. സ്നേഹത്തോടെ എന്റെയടുത്ത് വന്ന് ‘ആശീർവാദം തരൂ’ എന്ന് പറഞ്ഞു. എന്നും ആഹാരം ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. ജോലിക്കാർക്കെല്ലാം കേക്കൊക്കെ തന്നു. സ്കൂളിലേക്കായി ടിഫിൻ ബോക്സിൽ ആഹാരം കൊടുത്തുവിടുന്നത് ഞാനായിരുന്നു.
മരണവിവരം കേട്ടിട്ട് താങ്ങാനായില്ല. മീരയുടെ മരണവാർത്തയറിഞ്ഞ് പെരമ്പൂരിൽനിന്ന് വരികയാണ്. കേട്ടത് സത്യമാണോ കള്ളമാണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ. വിജയ് സാറിന്റെ കുടുംബത്തിലെ എല്ലാവരും നല്ലവരാണ്. വിജയ് ആന്റണി സാർ സ്നേഹമുള്ള മനുഷ്യനാണ്. കുട്ടിയെ ഭയങ്കര ഇഷ്ടമായിരുന്നു. എന്തെങ്കിലും വേണോ എന്ന് ചോദിച്ചാൽ ‘വരുന്നേ ആന്റീ’ എന്ന് പറയും. നമ്മളെ ബുദ്ധിമുട്ടിക്കരുത് എന്നുള്ളതുകൊണ്ട് ആവശ്യമുള്ളത് എല്ലാം അടുക്കളയിൽ വന്ന് എടുത്തുകൊണ്ടുപോകും. ചായയോ കാപ്പിയോ വേണമെങ്കിൽ പറയും. വേറെ എന്തെങ്കിലുമാണെങ്കിൽ ഫ്രിഡ്ജിൽ നിന്ന് എടുത്തുകൊണ്ട് പോകും. ആരെയും ശല്യം ചെയ്യാതെ സ്നേഹമായി പെരുമാറും. എന്തെങ്കിലും എടുത്ത് തരാമെന്ന് പറഞ്ഞാൽ ‘വേണ്ട ആന്റീ നിങ്ങൾ ജോലി ചെയ്തോളൂ, ഞാനെടുത്തോളാം‘ എന്ന് പറയും. ഒരു സ്പൂൺ വേണമെങ്കിൽ പോലും സ്വയം എടുത്തോളാമെന്ന് പറയും. ഉച്ചത്തിൽ സംസാരിക്കാറില്ല. കുട്ടി വീട്ടിൽ ഉണ്ടെന്ന് പോലും ആരും അറിയില്ല.
പാട്ട് വളരെ ഇഷ്ടമായിരുന്നു. സാറിന്റെ പാട്ടുകൾ എപ്പോഴും വെക്കാറുണ്ടായിരുന്നു. എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല അവരുടെ വീട്ടിൽനിന്നു പോയത്. അവര്‍ പറഞ്ഞുവിട്ടതല്ല, മകളെ നോക്കാനായി പോയതാണ്. എന്നെ വീണ്ടും ജോലിക്കായി തിരികെ അവർ വിളിച്ചിരുന്നു. മീരയുടെ മരണവാർത്ത കേട്ട് ഹൃദയം തകരുന്നു‘, ചന്ദ്രകാന്തി പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മീരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പതിനാറു വയസ്സുള്ള മീര പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു. മാനസിക സമ്മര്‍ദം മീരയെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് വിവരങ്ങൾ. സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വിജയ് ആന്റണിയുടെ മൂത്ത മകളാണ് മീര. ലാര എന്ന മകള്‍ കൂടിയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]