
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാരിന് പലയിടത്തുനിന്നുള്ള സമ്മർദം വരുന്നുണ്ടെന്നും സർക്കാരും ഉദ്യോഗസ്ഥരും അതിന് വഴങ്ങുന്നുണ്ടെന്നും സംവിധായകൻ ആഷിഖ് അബു. ഒളിപ്പിച്ചുവെക്കാൻ ഒന്നുമില്ലെന്നാണ് സർക്കാർ പറയുന്നത്. പിന്നെ ആരാണ് ഒളിപ്പിക്കുന്നതെന്ന് അന്വേഷിക്കണം. സാങ്കേതികത്വം മറികടക്കാനുള്ള നിയമപരിജ്ഞാനം ഇല്ലാത്തവരാണോ സർക്കാരിലുള്ളതെന്നും അദ്ദേഹം ചോദിച്ചു.
സർക്കാരിന് വലിയ പാളിച്ചയുണ്ടായി. ഇടപെടുന്നതിനുപകരം മാറിനിന്നു. അത് കുറ്റകരമാണ്. പ്രബലവിഭാഗങ്ങളെ മറികടക്കാനാകില്ലെന്ന് ഒരു മന്ത്രി പറയുന്നതിലുംവലിയ ദുരന്തമില്ലെന്നും ആഷിഖ് അബു പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]