
കോഴിക്കോട്: ഹേമ കമ്മറ്റി റിപ്പോർട്ട് ഗുരുതരമാണെങ്കിൽ നാലരക്കൊലം പൂഴ്ത്തിവെച്ച സർക്കാരിന് അത് മനസ്സിലായില്ലേ എന്ന് ജോയ് മാത്യു. ജനം പറഞ്ഞപ്പോഴാണ് സർക്കാറിന് അത് മനസ്സിലായത്. റിപ്പോർട്ട് പൂർണ്ണമായും വായിച്ചു കഴിഞ്ഞിട്ടില്ല. അമ്മ എന്ന സംഘടനയ്ക്ക് എതിരല്ല റിപ്പോർട്ട്. ജനത്തിന് വേണ്ടത് ഈ സംഘടനയെ എങ്ങനെയെങ്കിലും താറടിക്കുക എന്നതാണ്. ഇത് പഠിച്ചിട്ട് പറയാനാണ് ഞാൻ ഇത്രയും സമയം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
നിയമവശം അറിയുന്ന ഒരാൾക്ക് മാത്രമേ ഇത് വായിച്ചാൽ മനസ്സിലാവുകയുള്ളൂ എന്നും സാധാരണക്കാരന് മനസ്സിലാവാൻ ബുദ്ധിമുട്ടുണ്ട് എന്നും ജോയ് മാത്യു ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിച്ചു. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരിഗണിക്കേണ്ടതാണ്. ഇതൊരു കമ്മറ്റി റിപ്പോർട്ട് മാത്രമാണ്. ജുഡീഷ്യൽ പവർ ഇല്ലാത്ത കമ്മറ്റി റിപ്പോർട്ട് ആണ്. അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല. എനിക്ക് അതിന്റെ നിയമവശം അറിയില്ല. പ്രശ്നം പറയുന്നവർക്ക് നേരിട്ടുതന്നെ പരാതി കൊടുക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. നിയമ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതുമാണ്.
“ഒരു ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം ഗുണകരമല്ല സിനിമയെ മാത്രമല്ല എല്ലാ ഇൻഡസ്ട്രിക്കും ഇത് ബാധകമാണ്. അവർ ഫൈറ്റ് ചെയ്യാൻ തയ്യാറല്ല എങ്കിൽ നമ്മൾ എന്ത് ചെയ്യും? ആര് എന്ത് എന്ന് അറിയാതെ എങ്ങനെ കേസെടുക്കും? ഈ റിപ്പോർട്ടിൽ മുന്നോട്ടുവെച്ച പല കാര്യങ്ങളും വളരെ പോസിറ്റീവ് ആണ്. അത് നടപ്പിൽ വരുത്തേണ്ടതായിരുന്നു. ഇനിയും അതിന് സാധിക്കും. റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നങ്കിൽ അമ്മ ജനറൽ ബോഡി യോഗത്തിൽ ചർച്ചയാവുകയും പറ്റാവുന്ന കാര്യങ്ങൾ നപ്പിലാക്കുകയും ചെയ്യാമായിരുന്നു. ഇനിയും അത് പറ്റും. സ്ത്രീകൾക്കുള്ള ശുചിമുറി, സൗകര്യങ്ങൾ വസ്ത്രം മാറാനുള്ള സൗകര്യം, വേതനങ്ങളിലെ ബാലൻസിംഗ് ഇല്ല എന്നതൊക്കെ പരിഹരിക്കാവുന്ന കാര്യങ്ങളാണ്. ഞങ്ങളുടെ സംഘടനയിൽ തന്നെ ഐസിസി ഉണ്ട്.” ജോയ് മാത്യു പറഞ്ഞു.
ഈ കാര്യങ്ങളിൽ ജാഗ്രത പാലിക്കാൻ ഈ റിപ്പോർട്ട് ഗുണകരമായെന്നും അതിനു മുൻകൈയെടുത്ത ഡബ്ല്യുസിസിയെ അഭിനന്ദിക്കുന്നുവെന്നും ജോയ് മാത്യു പറഞ്ഞു. തൊഴിലിടങ്ങളിൽ ഒരു ഫൈറ്റ് വരുമ്പോഴാണ് പല പരിഷ്കാരങ്ങളും വരുന്നത്. സർക്കാർ നാലര വർഷം ഈ റിപ്പോർട്ട് പുറത്തുവിടാതിരുന്നത് ഗുരുതരമായ സാഹചര്യമാണ്. അവസരങ്ങൾക്ക് വേണ്ടി വഴങ്ങിക്കൊടുക്കേണ്ടി വരുന്നത് പതിവ് രീതിയല്ല. അങ്ങനെയൊന്നും എന്റെ അറിവിൽ പെട്ടിട്ടില്ല ഞാൻ അങ്ങനെ ഒരു സിനിമയിലും വർക്ക് ചെയ്തതായി എനിക്ക് തോന്നുന്നില്ല. ചില കാര്യങ്ങൾ ഉണ്ടാവാം. അതിനെ ജനറലായി കാണുന്നത് ശരിയല്ല.
ഇന്ന് വിദ്യാസമ്പന്നരായ കുട്ടികളാണ് സിനിമയിൽ അഭിനയിക്കുന്നത്. അവർ കാര്യങ്ങൾ തുറന്നു പറയാൻ മിടുക്കരാണ്. വഴങ്ങിക്കൊടുക്കേണ്ട ആവശ്യം അവർക്കുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാൽ തന്നെ അതിനെ പ്രതികരിക്കാനും അവർക്കറിയാം . പ്രതികരിച്ചാൽ അവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ത്യാഗം സഹിക്കാൻ തയ്യാറായാൽ മാത്രമേ ഫൈറ്റ് ചെയ്യാൻ പറ്റൂ. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]