
കൊൽക്കത്ത: ബംഗാളിൽ നഗരമധ്യത്തിൽ രാത്രി നടിക്കുനേരെ ആക്രമണം. ബംഗാളി നടി പായൽ മുഖർജിയെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചതായാണു പരാതി. വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവം അരങ്ങേറിയത്.
രാത്രി സതേൺ അവന്യു റോഡിലൂടെ കാറോടിച്ചു പോകുമ്പോൾ ബൈക്ക് കുറുകെ നിർത്തിയശേഷം ഒരാൾ ആക്രമിക്കുകയായിരുന്നു. നടിയോട് കാറിൽനിന്നു പുറത്തിറങ്ങാനാവശ്യപ്പെട്ടെങ്കിലും ഇറങ്ങിയില്ല. തുടർന്ന് കല്ലെടുത്ത് ഡ്രൈവിങ് സീറ്റിന്റെ വശത്തുള്ള ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു. ചില്ലുകൊണ്ട് താരത്തിന്റെ കയ്യിൽ മുറിവേറ്റു. സംഭവം നടക്കുമ്പോൾ ഇതിന്റെ ദൃശ്യങ്ങൾ പായൽ ലൈവായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്നുണ്ടായിരുന്നു. കരയുകയും വിറയ്ക്കുകയും ചെയ്യുന്ന നടിയെയാണ് പുറത്തുവന്ന വീഡിയോയിൽ കാണാനാവുക.
“സുരക്ഷയെക്കരുതി കാറിൽനിന്ന് പുറത്തിറങ്ങാതിരുന്നപ്പോൾ അയാൾ വലതുഭാഗത്തെ വിൻഡോ അടിച്ചുപൊട്ടിച്ചു. ചില്ലു കഷണങ്ങൾകൊണ്ട് എന്റെ കൈക്ക് പരിക്കേറ്റു. നമ്മളൊക്കെ എവിടെയാണ് നിൽക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. വൈകുന്നേരങ്ങളിൽ ജനത്തിരക്കേറിയ ഒരു തെരുവിൽ ഒരു സ്ത്രീയെ ഇത്തരത്തിൽ തടഞ്ഞുനിർത്താനും വിഷപ്പിക്കാനും കഴിയുമെങ്കിൽ ഇവിടത്തെ യഥാർത്ഥ അവസ്ഥയെന്ത് എന്നതിന്റെ ദൃഷ്ടാന്തമാണ്.” പായൽ വീഡിയോയിൽ പറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്കായി തെരുവുകൾതോറും റാലികൾ നടക്കുന്നതിനിടെയാണ് തനിക്കുനേരെ ആ ആക്രമണം നടന്നിരിക്കുന്നതെന്നും പായൽ മുഖർജി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]