
വണ്ടൂർ : മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് ഫാനുകൾ കൈമാറി. ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ വണ്ടൂർ ഏരിയാ കമ്മിറ്റിയും വണ്ടൂർ, വാണിയമ്പലം, പൂക്കോട്ടുംപാടം, എടക്കര യൂണിറ്റുകളും ചേർന്നാണ് ഫാനുകൾ നൽകിയത്.
ജില്ലാ പ്രസിഡന്റ് കെ. ദിലീപ് മോഹൻ, ഭാരവാഹികളായ കെ.വി. പ്രവീൺ, ആർ.കെ. സുധാകരൻ, വണ്ടൂർ യൂണിറ്റ് ഭാരവാഹികളായ എം. രാഹുൽ, സി.വി. വിഷ്ണു, എൻ. ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]