
അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം മോളിവുഡില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. കരണ്‍ ജോഹര്‍, ഫറാ ഖാന്, കബീര്‍ ബേദി തുടങ്ങിയവരെല്ലാം ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാമും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
ബോളിവുഡിലെ അഭിനേതാക്കള്‍ വാങ്ങുന്നത് അമിതമായ പ്രതിഫലമാണെന്നും ഇതിനാല്‍ ഒരു വ്യവസായം എന്ന നിലയില്‍ സിനിമേമേഖല ദുരിതം അനുഭവിക്കുകയാണെന്നും ജോണ്‍ എബ്രഹാം വ്യക്തമാക്കി. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയുടെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്.
ഒരു സിനിമയ്ക്ക് അഭിനേതാക്കള്‍ 100 കോടി രൂപ പ്രതിഫലം വാങ്ങുന്നതും താരങ്ങളുടെ പരിവാരങ്ങളുടെ ചെലവും സിനിമയുടെ ബജറ്റ് കുത്തനെ ഉയര്‍ത്തുന്നുവെന്ന് ജോണ്‍ പറയുന്നു. ഒരു ദിവസത്തെ പ്രതിഫലമായി അഭിനേതാവ് 100 കോടി രൂപയും അയാളുടെ സ്റ്റൈലിസ്റ്റ് രണ്ട് ലക്ഷം രൂപയും ആവശ്യപ്പെടുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകളോട് പ്രതികരിക്കുകയായിരുന്നു നടന്.
‘ഉയര്‍ന്ന പ്രതിഫലം ഹിന്ദി സിനിമയെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. അഭിനയിക്കുന്നവര്‍ക്ക് പണം നല്‍കേണ്ട എന്ന തീരുമാനം വരെ ചിലപ്പോള്‍ എടുക്കേണ്ടി വരും. കാരണം അത്രയും തുക പ്രതിഫലം നല്‍കിയിട്ട് ബജറ്റ് കൂടുന്നത് ഒട്ടും ശരിയായ കാര്യമല്ല. നല്ല സിനിമ പോലും എടുക്കാന്‍ പറ്റില്ല. ഇത് പരിഹാസ്യമാണ്. സിനിമാ വ്യവസയാത്തിന്റെ നിലവിലെ അവസ്ഥ അഭിനേതാക്കാള്‍ തിരിച്ചറിയേണ്ടതുണ്ട്. അഭിനേതാക്കള്‍ ഇങ്ങനെ ചിന്തിക്കുന്നുണ്ടോ അതോ അവരുടെ ഏജന്റുമാരാണോ അവരെ ചിന്തിപ്പിക്കുന്നത് എന്ന് അറിയില്ല. നിങ്ങള്‍ വേറെ ഏതോ ലോകത്താണെന്ന് ഞാന്‍ മനസിലാക്കുന്നു. നിങ്ങള്‍ക്ക് അത്ര മിടുക്കന്മാരായി ഇരിക്കാന്‍ പറ്റില്ല. നിങ്ങള്‍ യഥാര്‍ഥ ലോകം കാണേണ്ടതുണ്ട്. ഒരു ദിവസം നിങ്ങള്‍ക്ക് ഉണരേണ്ടി വരും. ഈ വ്യവസായത്തില്‍ നിങ്ങള്‍ പ്രതിസന്ധിയിലാണെന്ന് തിരിച്ചറിയേണ്ടി വരും.’-ജോണ്‍ വ്യക്തമാക്കുന്നു.
അഭിനേതാക്കള്‍ അവരുടെ പ്രതിഫലം എത്രയാണെന്ന് അവര്‍തന്നെ വ്യാപകമായി പ്രചരിപ്പിക്കുന്ന രീതി തിരുത്തണമെന്നും ജോണ്‍ എബ്രഹാം കൂട്ടിച്ചേര്‍ത്തു. മറ്റ് അഭിനേതാക്കളുമായി താരതമ്യം ചെയ്യുകയും പ്രതിഫലം അവര്‍ തന്നെ പല രീതിയില്‍ വിളിച്ചു പറയുകയും ചെയ്യുന്നത് മോശമായ കാര്യമാണെന്നും ജോണ്‍ വ്യക്തമാക്കുന്നു.
ബോക്സോഫീസ് വിജയത്തിനുവേണ്ടി താരങ്ങള്‍ക്ക് കനത്ത പ്രതിഫലം നല്കാന് തയ്യാറാകുന്ന നിര്‍മാതാക്കളും ഈ പ്രതിസന്ധിക്ക് കാരണമാണെന്നാണ് ജോണ്‍ പറയുന്നു. തിരക്കഥയ്ക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്നും അതിന് അനുസരിച്ച് അഭിനേതാക്കളെ അവതരിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും ജോണ്‍ കൂട്ടിച്ചേര്‍ക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]