
തിയേറ്ററുകളില്‍ പ്രദര്‍ശന വിജയം നേടി ബോക്സ്ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുന്ന കുഞ്ചാക്കോ ബോബന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മലയാളം ഭാഷക്ക് പുറമെ ഇനി തമിഴിലും തെലുങ്കിലും മറ്റു സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ മാര്‍ച്ച് മാസത്തില്‍ പ്രദര്‍ശനത്തിനെത്തും. വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ തെലുങ്ക്, തമിഴ് ഡബ്ബിങ് റൈറ്റ്സ് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തെലുങ്ക് ട്രയ്ലര്‍ ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് റിലീസ് ചെയ്തു.
കേരളത്തിലും വിദേശരാജ്യങ്ങളിലും പ്രദര്‍ശന വിജയം നേടുന്ന ചിത്രത്തിന്റെ കളക്ഷന്‍ ഓരോ ദിവസവും ഉയരുന്നുണ്ടെന്നാണ് കണക്കുകള്‍. റിലീസ് ദിനം മുതല്‍ പ്രേക്ഷക പ്രശംസയും ഭാഷാ ഭേദമന്യ നിരൂപക പ്രശംസയും ലഭിക്കുന്ന ചിത്രം ശിവരാത്രി ദിനമായ ബുധനാഴ്ച കേരളത്തിലെ മിക്ക സെന്ററുകളും ഹൗസ്ഫുള് ഷോകളാകുകയാണ്. പ്രേക്ഷക അഭ്യര്‍ത്ഥന പ്രകാരം ശിവരാത്രി ദിനമായ ഇന്ന് ലേറ്റ് നൈറ്റ് ആന്‍ഡ് അഡിഷണല്‍ ഷോകള്‍ നഗരങ്ങള്‍ക്ക് പുറമെ ഗ്രാമങ്ങളിലെ തിയേറ്ററുകളിലും ചാര്‍ട്ട് ചെയ്തിട്ടുണ്ട്.
നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയിച്ച ജിത്തു അഷ്റഫാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ സംവിധായകന്. ‘ഇരട്ട’ എന്ന ചിത്രത്തിന്റെ സഹസംവിധായകന് കൂടിയാണ് ജിത്തു അഷ്റഫ്. മാര്ട്ടിന് പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്ട്ടിന് പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ജോസഫ്, നായാട്ട് സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
കണ്ണൂര്‍ സ്ക്വാഡിന്റെ സംവിധായകന് റോബി വര്‍ഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമന്‍ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.കുഞ്ചാക്കോ ബോബന്, പ്രിയാമണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ ജഗദീഷും വിശാഖ് നായരും പ്രധാനവേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്, വിഷ്ണു.ജി വാരിയര്‍, ലയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യര്‍, സ്റ്റില്‍സ്: അനൂപ് ചാക്കോ, നിദാദ് കെ.എന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: ദിലീപ് നാഥ്, ആര്‍ട്ട് ഡിറക്ടര്‍: രാജേഷ് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഷബീര്‍ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടര്‍: ജിനീഷ് ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍: ദിനില്‍ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടര്‍: സക്കീര്‍ ഹുസൈന്, അസിസ്റ്റന്റ് ഡിറക്ടര്‍: ശ്രീജിത്ത്, യോഗേഷ് ജി, അന്‍വര്‍ പടിയത്ത്, ജോനാ സെബിന്, റിയ ജോജി, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി: അന്‍സാരി നാസര്‍, സ്പോട്ട് എഡിറ്റര്‍: ബിനു നെപ്പോളിയന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ്: അനില്‍ ജി നമ്പ്യാര്‍ & സുഹൈല്‍, പബ്ലിസിറ്റി ഡിസൈന്‍സ് ഓള്‍ഡ് മോങ്ക്സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്നേക്ക്പ്ലാന്റ്, പി ആര് ഓ പ്രതീഷ് ശേഖര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]