
നിഖില വിമല്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘പെണ്ണ് കേസ്’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നിഖില വിമല്‍, ഹക്കീം ഷാജഹാന്, അജു വര്‍ഗ്ഗീസ്, രമേശ് പിഷാരടി, ഇര്‍ഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിന് സിദ്ധാര്‍ഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെണ്ണ് കേസ്’. മൈസൂരിലാണ് ചിത്രീകരണം നടക്കുന്നത്. നായികയ്ക്ക് പിന്നില്‍ മുഖം പൊത്തിപിടിച്ചുനില്ക്കുന്ന അണിയറ പ്രവര്‍ത്തകരുടെ ചിത്രം പുറത്തുവിട്ടുകൊണ്ടാണ് അവര്‍ ചിത്രീകരണം ആരംഭിച്ച വിവരം പ്രഖ്യാപിച്ചത്.
ഇ4 എക്സിപിരിമെന്റ്, ലണ്ടന്‍ ടാക്കീസ് എന്നീ ബാനറില്‍ മുകേഷ് ആര്. മേത്ത, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു. കോ – പ്രൊഡക്ഷന്‍- വി യു ടാക്കീസ് എന്റര്‍ടൈന്‍മെന്റ്, കൊ പ്രൊഡ്യൂസര്‍-അശ്വതി നടുത്തൊടി. രശ്മി രാധാകൃഷ്ണന്, ഫെബിന് സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. ജ്യോതിഷ് എം., സുനു വി., ഗണേഷ് മലയത്ത് എന്നിവര്‍ സംഭാഷണമെഴുതുന്നു.
സംഗീതം- അങ്കിത് മേനോന്, എഡിറ്റര്‍- സരിന് രാമകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി.കെ., കല- അര്‍ഷദ് നക്കോത്ത്, മേക്കപ്പ്- ബിബിന്‍ തേജ, വസ്ത്രാലങ്കാരം- അശ്വതി ജയകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ആസിഫ് കുറ്റിപ്പുറം, പ്രൊമോഷന് കണ്‍സല്‍ട്ടന്റ് – വിപിന്‍ കുമാര്‍, സ്റ്റില്‍സ്- റിഷാജ്, പോസ്റ്റര്‍ ഡിസൈന്‍- ജയറാം രാമചന്ദ്രന്, പി.ആര്.ഒ.- എ.എസ്. ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]