
ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്പ്പിക്കുന്നതനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബി.ജെ.പിയേയും ഡി.എം.കെയേയും ഒരുപോലെ പരിഹസിച്ച് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിജയ് ആരോപിച്ചു. എല്‍.കെ.ജി- യു.കെ.ജി. കുട്ടികള്‍ തമ്മില്‍ തല്ലുന്നതുപോലെയാണിതെന്നും വിജയ് പരിഹസിച്ചു. തമിഴക വെട്രി കഴകം രൂപവത്കരിച്ചതിന്റെ ഒന്നാം വാര്‍ഷികാഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയ്.
പുതിയൊരു വിവാദമുണ്ടായിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസം നടപ്പാക്കിയില്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഇത് എല്‍.കെ.ജി- യു.കെ.ജി. കുട്ടികള്‍ തമ്മില്‍ തല്ലുന്നതുപോലെയാണെന്നായിരുന്നു വിജയ്യുടെ വാക്കുകള്‍.
‘അവര്‍ സാമൂഹിക മാധ്യമത്തില്‍ ഹാഷ്ടാഗുകൊണ്ട് കളിക്കുകയാണ്. അവര്‍ സാമൂഹികമാധ്യമങ്ങളില്‍ ഏറ്റുമുട്ടുന്നതായി അഭിനയിക്കുന്നു, അത് നമ്മള് വിശ്വസിക്കണം എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്താണ് ബ്രോ, ഇത് തെറ്റാണ് ബ്രോ (വാട് ബ്രോ, ഇറ്റ് ഈസ് വെരി റോങ് ബ്രോ)’, വിജയ് പറഞ്ഞു.
ഡി.എം.കെയ്ക്ക് എതിരായ ‘പായസം’ പരിഹാസം ഇത്തവണയും വിജയ് ആവര്‍ത്തിച്ചു. അവര്‍ ഫാസിസമാണെങ്കില്‍ നിങ്ങള്‍ പായസമാണോയെന്ന് വിക്രവണ്ടിയിലെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ വിജയ് ചോദിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]