
എമ്പുരാനില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ പുറത്ത്. ചിത്രത്തില്‍ സയ്യിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സംവിധായകന് കൂടിയായ താരം അവതരിപ്പിക്കുന്നത്. 18 ദിവസംകൊണ്ട് 36 കഥാപാത്രങ്ങളുടെ ഇന്‍ട്രോ പുറത്തുവിടുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഇനി മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ മാത്രമാണ് പുറത്തുവരാനുള്ളത്.
‘ലോകത്തിലെ സ്വര്‍ണ- വജ്ര വ്യാപാരം നിയന്ത്രിക്കുന്ന കുപ്രസിദ്ധ ഖുറേഷി അബ്രാം നെക്സസിന്റെ ഹിറ്റ് ഗ്രൂപ്പിന് നേതൃത്വം നല്കുന്ന കൂലിപ്പടയാളിയായിട്ടാണ് ലൂസിഫറില്‍ സയ്യിദ് മസൂദിനെ പരിചയപ്പെട്ടത്. അങ്ങനെ മാത്രമേ ആ സിനിമയില്‍ സയ്യിദ് മസൂദിനെ പരിചയപ്പെട്ടിട്ടുള്ളൂ. എന്നാല്‍, പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെപ്പോലെയും, മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളെപ്പോലേയും സയ്യിദിനും അയാളുടെ ഒരു ഭൂതകാലമുണ്ട്. അയാളുടെ ഒരു കഥ, അയാളുടേതായിരുന്ന ഒരുലോകം. ആ കഥയെന്താണെന്നും ലോകമെന്തായിരുന്നുവെന്നും ഭൂതകാലം എന്തായിരുന്നുവെന്നും ആ ലോകത്തിലേക്ക് എങ്ങനെയാണ് ഖുറേഷി അബ്രാം കടന്നുവന്നതെന്നും വളരെ ചുരുങ്ങിയ രീതിയില്‍ എമ്പുരാനില്‍ മനസിലാക്കും’, കഥാപാത്രത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞു.
‘ലൂസിഫറിലെ സങ്കീര്‍ണത എമ്പുരാനില്‍ വളരുകയാണ്. കഥാപാത്രങ്ങളുടെ എണ്ണം ഇനിയും കൂടുകയാണ്. കുറച്ചധികം കഥാപശ്ചാത്തലങ്ങളും ഇപ്രാവശ്യം കാണാനിടയാകും. ലൂസിഫറിന്റെ ആദ്യഭാഗം അവസാനിക്കുമ്പോള്‍ ഖുറേഷി അബ്രാമെന്ന അണ്ടര്‍വേള്‍ഡ് മെഗാ സിന്‍ഡിക്കേറ്റിനെ നേരിടാന്‍ പറ്റുന്ന, അവരെ തൊടാന്‍ കഴിയുന്ന, അത്രമാത്രം ശക്തിയുള്ള മറ്റൊരു ശക്തി ഈ ലോകത്തിലില്ല എന്ന ധാരണയിലാണ് ആ സിനിമ കണ്ടുപിരിയുന്നത്’, പൃഥ്വിരാജ് പറഞ്ഞു. ആ ധാരണസത്യമായിരുന്നോ, അതോ അതൊരു അനുചിതമായ ധാരണയായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം എമ്പുരാനിലുണ്ടാവുമെന്ന സൂചനയും സംവിധായകന് നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]