
പുനലൂർ: സമാന്തരസിനിമകളുടെ വക്താക്കളിൽ മുൻനിരക്കാരൻ കുമാർ സാഹ്നി വിടപറയുമ്പോൾ ഓർമപ്പൂക്കളർപ്പിക്കാൻ പുനലൂരും. ഏഴുവർഷംമുൻപ് പുനലൂരിൽ വന്നുമടങ്ങിയ ചലച്ചിത്രകാരനെ നഗരം മറന്നിട്ടില്ല.
മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഏഴാംതവണയും നേടിയ എം.ജെ.രാധാകൃഷ്ണന് ജന്മനാടായ പുനലൂരിൽ സ്വീകരണം നൽകാൻ ഒരുക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് കുമാർ സാഹ്നി പുനലൂരിലെത്തിയത്. 2017 മാർച്ച് 28-നായിരുന്നു ഇത്. സമാന്തരസിനിമകളുടെ ചിത്രീകരണത്തിൽ പുതിയ മാനങ്ങൾ പരിചയപ്പെടുത്തിയ എം.ജെ.രാധാകൃഷ്ണന് കുമാർ സാഹ്നിയുടെ സാന്നിധ്യം ഇരട്ടി മധുരമായി. എം.ജെ.രാധാകൃഷ്ണനെപ്പോലുള്ള പ്രതിഭകൾ കാലത്തിന്റെ മുതൽക്കൂട്ടാണെന്നാണ് ഉദ്ഘാടനപ്രസംഗത്തിൽ സാഹ്നി ചൂണ്ടിക്കാട്ടിയത്.
സ്വീകരണം ഏറ്റുവാങ്ങി രണ്ടുവർഷം തികഞ്ഞപ്പോഴേക്കും രാധാകൃഷ്ണൻ കാലത്തിന്റെ തിരശ്ശീലയ്ക്കുള്ളിൽ മറഞ്ഞത് മറ്റൊരു വിധിവൈപരീത്യമായി.
രാധാകൃഷ്ണന്റെ സഹപാഠിയും കേരള കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനുമായ എസ്.ജയമോഹന്റെ നേതൃത്വത്തിലാണ് സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]