
പുരുഷവന്ധ്യംകരണം പ്രമേയമാകുന്ന കോമഡി ഡ്രാമ ‘ഒരു ഭാരത സർക്കാർ ഉൽപ്പന്ന’ത്തിന്റെ ട്രെയിൽ പുറത്തിറങ്ങി. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സുഭീഷ് സുധിയാണ് നായകൻ. പുരുഷവന്ധ്യംകരണത്തിനായി ആളെ കണ്ടെത്താൻ നടക്കുന്ന ആശാവർക്കർ ദിവ്യയും നാല് കുട്ടികളുടെ പിതാവായ പ്രദീപനും ദിവ്യക്കു വേണ്ടി പ്രദീപനെ വന്ധ്യംകരണത്തിന് സമ്മതിപ്പിക്കാൻ നടക്കുന്ന സുഭാഷുമെല്ലാം ട്രെയിലറിലുണ്ട്.
ടി.വി കൃഷ്ണൻ തുരുത്തി, രഞ്ജിത്ത് ജഗന്നാഥൻ, കെ.സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിസാം റാവുത്തർ ആണ്. ഷെല്ലി, ഗൗരി ജി കിഷൻ, അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫൺ-ഫാമിലി എന്റർടെയ്നർ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്.
അൻസർ ഷായാണ് ഛായാഗ്രഹണം. ക്രിയേറ്റീവ് ഡയറക്ടർ- രഘുരാമ വർമ്മ, എക്സികുട്ടീവ് പ്രൊഡ്യൂസർ- നാഗരാജ് നാനി, എഡിറ്റർ- ജിതിൻ ഡി.കെ, സംഗീതം- അജ്മൽ ഹസ്ബുള്ള, ഗാനരചന- അൻവർ അലി, വൈശാഖ് സുഗുണൻ, പശ്ചാത്തല സംഗീതം- എ.ടീം, കലാസംവിധാനം- ഷാജി മുകുന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എംഎസ് നിധിൻ, സൗണ്ട് ഡിസൈനർ- രാമഭദ്രൻ ബി, മിക്സിംഗ്- വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കണ്ട്രോളർ- ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- വിനോദ് വേണുഗോപാൽ, ഡി.ഐ- പോയറ്റിക്ക്, കളറിസ്റ്റ്- ശ്രീക് വാര്യർ, വിതരണം- പ്ലാനറ്റ് പിക്ചേഴ്സ്, വിഎഫ്എക്സ്- ഡിജി ബ്രിക്സ്, സ്റ്റിൽസ്- അജി മസ്കറ്റ്, പിആർഒ- എ.എസ് ദിനേശ്, പിആർ സ്ട്രാറ്റജി&മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, മ്യൂസിക്ക് – മ്യൂസിക്ക് 247. മാർച്ച് ഒന്നിന് ചിത്രം റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]