എമ്പുരാന്റെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സന്തോഷം പങ്കുവെച്ച് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര മോഹന്‍ലാലും. ചിത്രം പുറത്തിറങ്ങുന്ന മാര്‍ച്ച് 27-നായി കാത്തിരിക്കുകയാണെന്നും ആ ദിവസം തനിക്ക് രണ്ട് സന്തോഷമാണുള്ളതെന്നും സുചിത്ര പറഞ്ഞു. എമ്പുരാനെ കുറിച്ച് പറയുമ്പോള്‍ തന്നെ രോമാഞ്ചമാണെന്ന് പറഞ്ഞുകൊണ്ട് തന്റെ ആവേശവും സുചിത്ര ആരാധകരുമായി പങ്കുവെച്ചു.
‘ഇന്ന് ജനുവരി 26. എന്റെ ജീവിതത്തിലെ സുപ്രധാനമായ ദിവസമാണിത്. എന്റെ പിതാവ് ചലച്ചിത്ര നിര്‍മ്മാതാവായിരുന്നു. അദ്ദേഹം ജനുവരി 26-നാണ് സിനിമകള്‍ റിലീസ് ചെയ്തിരുന്നത്. ആ ദിവസം ഞങ്ങള്‍ക്ക് സന്തോഷത്തിന്റേതാണ്. സിനിമ റിലീസ് ചെയ്യുന്നത് കൊണ്ടല്ല. അന്നാണ് അച്ഛന്റേയും അമ്മയുടേയും വിവാഹവാര്‍ഷികം.’ -സുചിത്ര പറഞ്ഞു.
Related News: സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് എമ്പുരാൻ ടീസർ, പുറത്തിറക്കിയത് മമ്മൂട്ടി
‘ആശിര്‍വാദ് സിനിമാസിന്റെ ആദ്യചിത്രമായ നരസിംഹം റിലീസ് ചെയ്തത് ഇന്നേക്ക് കൃത്യം 25 വര്‍ഷം മുമ്പൊരു ജനുവരി 26-നാണ്. ആശിര്‍വാദ് സിനിമാസിന്റെ വിജയത്തിന്റെ ഒരേയൊരു കാരണം ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെ ആശീര്‍വാദ് കുടുംബത്തിലെ എല്ലാവരുടേയും സമര്‍പ്പണ മനോഭാവവും പരിശ്രമവുമാണ്.’
‘പൃഥ്വിയുടെ ടാലന്റും മുരളിയുടെ ബ്രില്യന്സുമാണ് നമുക്ക് ‘ലൂസിഫര്‍’ സമ്മാനിച്ചത്. ഇപ്പോള്‍ ഇവര്‍ രണ്ടുപേരും വീണ്ടും ഒന്നിക്കുമ്പോള്‍ നിങ്ങളെ ഞങ്ങള്‍ ആ ലോകത്തിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് എനിക്കുറപ്പാണ്. ഇത് പറയുമ്പോള്‍ തന്നെ എനിക്ക് രോമാഞ്ചം വരികയാണ്. എമ്പുരാന് കാണാന്‍ മാര്‍ച്ച് 27-നായി കാത്തിരിക്കുകയാണ് ഞാന്‍. അതേദിവസമാണ് എന്റെ മകളുടെ ജന്മദിനവും. അതിനാല്‍ ആ ദിവസം എനിക്ക് രണ്ട് സന്തോഷമാണ്.’ -സുചിത്ര പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]