കോഴിക്കോട്: ‘ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ…’ മൂന്നരപ്പതിറ്റാണ്ടായി മലയാളിമനസ്സില്‍ ജ്വലിച്ചുനില്ക്കുന്ന മമ്മൂട്ടിയുടെ മാസ് ഡയലോഗുമായി ‘ഒരു വടക്കന്‍ വീരഗാഥ’ വീണ്ടും തിയേറ്ററുകളിലേക്ക്. ഇതിഹാസചിത്രത്തിന്റെ റീ-റിലീസിങ്ങിന് മുന്നോടിയായി പുറത്തിറക്കിയ പോസ്റ്ററിന്റെ പ്രകാശനം ചിത്രത്തിന്റെ തിരക്കഥാകൃത്ത് അന്തരിച്ച എം.ടി. വാസുദേവന്‍ നായരുടെ കൊട്ടാരം റോഡിലെ ‘സിതാര’യില്‍ നടന്നു.
വടക്കന്‍വീരഗാഥയുടെ നിര്‍മാതാവ് പി.വി. ഗംഗാധരന്റെ ഭാര്യ ഷെറിന് ഗംഗാധരന്റെയും, മകള്‍ ഷെര്‍ഗ സന്ദീപിന്റെയും കൈയില്‍നിന്ന് എം.ടി.യുടെ ഭാര്യ സരസ്വതി ടീച്ചറും മകള്‍ അശ്വതിയും പോസ്റ്റര്‍ ഏറ്റുവാങ്ങി. ഫെബ്രുവരി ഏഴിന് രാജ്യവ്യാപകമായും ജി.സി.സി. രാജ്യങ്ങളിലും സിനിമ പ്രദര്‍ശനത്തിനെത്തും.
ഷെര്‍ഗ സന്ദീപും സഹോദരിമാരായ ഷെനുഗ, ഷെഗ്ന എന്നിവരുമടങ്ങിയ ചലച്ചിത്ര സംരംഭമായ എസ്-ക്യൂബ് ഫിലിംസാണ് 4-കെ തിയേറ്ററുകളില്‍ സിനിമ എത്തിക്കുന്നത്.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 1989-ല്‍ റിലീസ് ചെയ്ത ‘ഒരു വടക്കന്‍ വീരഗാഥ’ ഹരിഹരനാണ് സംവിധാനംചെയ്തത്. ‘മാറ്റിനി നൗ’ ആണ് 4-കെ അറ്റ്മോസില് ചിത്രം റീ റിലീസ് ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]